---
title: "ഉറച്ച പാതയായി; പുളിഞ്ഞോളി- ഇടവത്ത് താഴെ റോഡ് കോൺക്രീറ്റ് ചെയ്തു"
english_title: "As a firm path; Pulinjoli-Edawat lower road concreted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103951/as-a-firm-path-pulinjoli-edawat-lower-road-concreted"
published_at: "2023-03-19T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f1cc7e765_road2.jpg"
keywords: []
---

# ഉറച്ച പാതയായി; പുളിഞ്ഞോളി- ഇടവത്ത് താഴെ റോഡ് കോൺക്രീറ്റ് ചെയ്തു

> **Lead Summary:** ** നാദാപുരം: **പുളിഞ്ഞോളി- ഇടവത്ത് താഴെ റോഡ് കോൺക്രീറ്റ് ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ കോൺക്രീറ്റ് ചെയ്ത പുളിഞ്ഞോളി- ഇടവത്ത് താഴ റോഡ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നാടിനു സമർപ്പിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജനീദ ഫിർദൗസ് അദ്ധ്യക്ഷയായി.

## Article Content

** നാദാപുരം: **പുളിഞ്ഞോളി- ഇടവത്ത് താഴെ റോഡ് കോൺക്രീറ്റ് ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ കോൺക്രീറ്റ് ചെയ്ത പുളിഞ്ഞോളി- ഇടവത്ത് താഴ റോഡ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നാടിനു സമർപ്പിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജനീദ ഫിർദൗസ് അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ സംസാരിച്ചു.വാർഡ് കൺവീനർ കരീം കണ്ണോത്ത് ആമുഖഭാഷണം നടത്തി. കോമത്ത് ഫൈസൽ, വി.പി. ഫൈസൽ, നൗഷാദ് മുണ്ടാടത്തിൽ, അബ്ദുള്ള മാഷ് , ശംസീർ ഇടവത്ത് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103951/as-a-firm-path-pulinjoli-edawat-lower-road-concreted)