---
title: "ക്യാമ്പിന് സമാപനം; അളവു- തൂക്ക ഉപകരണങ്ങൾ പരിശോധിച്ചു"
english_title: "Camp concludes; Weighing and measuring instruments were checked"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103955/camp-concludes-weighing-and-measuring-instruments-were-checked"
published_at: "2023-03-19T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f5d11ebbc_alav.jpg"
keywords: []
---

# ക്യാമ്പിന് സമാപനം; അളവു- തൂക്ക ഉപകരണങ്ങൾ പരിശോധിച്ചു

> **Lead Summary:**  **പാറക്കടവ്: **ചെക്ക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന ക്യാമ്പിന് സമാപനം. ചെക്യാട് ഗ്രാമപഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് ആണ് സമാപിച്ചത്. ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം വ്യാപാരികളും അളവ് ഉപകരണങ്ങൾ ക്യാമ്പിൽ ഹാജരാക്കി. തുടർന്ന് പരിശോധന നടപടികൾ പൂർത്തീകരിച്ചു. ബാക്കിയുള്ളവ മരണപ്പെട്ടതോ കച്ചവടം അവസാനിപ്പിച്ചതോ ആണ്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ 120 ഓളം ആളുകളാണ് ഹാജരായത്.

## Article Content

 **പാറക്കടവ്: **ചെക്ക്യാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന ക്യാമ്പിന് സമാപനം. ചെക്യാട് ഗ്രാമപഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് ആണ് സമാപിച്ചത്. ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം വ്യാപാരികളും അളവ് ഉപകരണങ്ങൾ ക്യാമ്പിൽ ഹാജരാക്കി. തുടർന്ന് പരിശോധന നടപടികൾ പൂർത്തീകരിച്ചു. ബാക്കിയുള്ളവ മരണപ്പെട്ടതോ കച്ചവടം അവസാനിപ്പിച്ചതോ ആണ്. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ 120 ഓളം ആളുകളാണ് ഹാജരായത്.

ക്യാമ്പിനോടൊപ്പം തന്നെ അദാലത്തും ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 31 വരെയാണ് അദാലത്ത്. അദാലത്തു നടപടിയിൽ 18ഓളം പേർ പങ്കെടുത്തു. രണ്ടായിരത്തോളം രൂപ വരുന്ന ഫൈനുകളെ 500 രൂപ ഫൈനിൽ ഒതുക്കുവാൻ ഇതുവഴി വ്യാപാരികൾക്ക് സാധിച്ചു. പങ്കെടുത്തവരുടെ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്തു. ഏതെങ്കിലും കാരണവശാൽ ക്യാമ്പിൽ പങ്കെടുക്കാത്തവർക്ക് വടകര ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ നാളെയും മറ്റന്നാളുമായി രാവിലെ 10 മുതൽ 3:00 മണി വരെ പ്രത്യേക പരിശോധനയുണ്ട്. ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

എടച്ചേരി, ഏറാമല, തൂണേരി, ചെക്യാട്, നാദാപുരം, കുന്നുമ്മൽ, വാണിമേൽ, വളയം, വേളം, കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ എന്നീ 14 പഞ്ചായത്തുകൾ ആയ സർക്കിൾ 2ൽ വരുന്ന ഓട്ടോറിക്ഷകൾക്ക്, ഈ മാസം ഇരുപത്തിയെട്ടാം തീയ്യതി നാദാപുരം മൊടാക്കര പള്ളിക്ക് സമീപം ഓട്ടോറിക്ഷ ഫയർ മീറ്റർ പരിശോധിക്കുന്നുണ്ട്. ഈ 14 പഞ്ചായത്തുകളിലെയും ഓട്ടോറിക്ഷ ഉടമകൾ ഓട്ടോറിക്ഷ ക്യാമ്പിൽ പങ്കെടുത്ത് ഫയർ മീറ്റർ മുദ്ര വയ്ക്കേണ്ടതാണ്. എന്നും അറിയിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് ക്യാമ്പിന് നേതൃത്വം നൽകിയത് വടകര ലീഗൽ മെട്രോളജി സർക്കിൾ 2 ഇൻസ്പെക്ടർ ഷീജ അടിയോടി, അസിസ്റ്റൻറ് ഇൻസ്പെക്ടർ ഭവേഷ് പി കെ എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103955/camp-concludes-weighing-and-measuring-instruments-were-checked)