---
title: "യൂത്ത് പാർലമെന്റ് ആശയ വികസനത്തിന് ഉദാത്ത മാതൃക - ത്വാഹാ തങ്ങൾ "
english_title: "Twaha Thangal is a great role model for youth parliament concept development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103984/twaha-thangal-is-a-great-role-model-for-youth-parliament-concept-development"
published_at: "2023-03-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417287ebcf05_leg.jpg"
keywords: []
---

# യൂത്ത് പാർലമെന്റ് ആശയ വികസനത്തിന് ഉദാത്ത മാതൃക - ത്വാഹാ തങ്ങൾ 

> **Lead Summary:** **നാദാപുരം: **കേരളത്തിലെ മുഴുവൻ സോണുകളിലും നടന്ന യൂത്ത് പാർലമെൻ്റ് വിവിധ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അഭിപ്രായപ്പെട്ടു. യൂത്ത് പാർലമെന്റിൻ്റെ ലക്ഷ്യപൂർത്തീകരണത്തിനായി സോൺ തലങ്ങളിൽ നടക്കുന്ന സ്പാർക്ക് നാദാപുരം സോണിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **കേരളത്തിലെ മുഴുവൻ സോണുകളിലും നടന്ന യൂത്ത് പാർലമെൻ്റ് വിവിധ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അഭിപ്രായപ്പെട്ടു. യൂത്ത് പാർലമെന്റിൻ്റെ ലക്ഷ്യപൂർത്തീകരണത്തിനായി സോൺ തലങ്ങളിൽ നടക്കുന്ന സ്പാർക്ക് നാദാപുരം സോണിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് സോൺ കൺട്രോളർ സാബിത്ത് അബ്ദുല്ല സഖാഫി വാവാട് സംസാരിച്ചു. ഇബ്രാഹിം മുഈനി, നിസാർ ഫാളിലി താനക്കോട്ടൂർ, റഈസ് മാസ്റ്റർ ഇരിങ്ങണ്ണൂർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. യൂനുസ് അഹ്സനി കുയ്തേരി, റിയാസ് കക്കംവെള്ളി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103984/twaha-thangal-is-a-great-role-model-for-youth-parliament-concept-development)