---
title: "പാട്ടോര്‍മ്മ' ; കല്ലാച്ചിയില്‍ കെ.എം. ചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Patorma'; In Kallachi, K.M. Chandran organized the commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/103989/patorma-in-kallachi-km-chandran-organized-the-commemoration"
published_at: "2023-03-19T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641730dbbfed5_pattorma.jpg"
keywords: []
---

# പാട്ടോര്‍മ്മ' ; കല്ലാച്ചിയില്‍ കെ.എം. ചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിലെ സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.എം. ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികം സംഘടിപ്പിച്ചു. കുറ്റിപ്രം (പുറയനാട്ട്) എഎല്‍പി സ്‌കൂളില്‍ നടന്ന അനുസ്മരണ പരിപാടി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി.കെ.അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**നാദാപുരം: **കല്ലാച്ചിയിലെ സാമൂഹിക, കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.എം. ചന്ദ്രന്റെ രണ്ടാം ചരമവാര്‍ഷികം സംഘടിപ്പിച്ചു. കുറ്റിപ്രം (പുറയനാട്ട്) എഎല്‍പി സ്‌കൂളില്‍ നടന്ന അനുസ്മരണ പരിപാടി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി.കെ.അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

'പാട്ടോര്‍മ്മ' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പ്രസിദ്ധ നാടന്‍ പാട്ടു കലാകാരന്‍ മാത്യൂസ് വയനാടും സംഘവും, ഒപ്പം നാട്ടിലെ പാട്ടുകാരും പാട്ടുകള്‍ അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കരിമ്പില്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ച അനുസ്മരണയോഗത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ എ.സുരേഷ്ബാബു സ്വാഗതവും പരിഷത്ത് യൂനിറ്റ് പ്രസിഡണ്ട് അനില്‍കുമാര്‍ പേരടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/103989/patorma-in-kallachi-km-chandran-organized-the-commemoration)