---
title: "കൈത്തലോടൽ;നാദാപുരം പാലിയേറ്റീവ് കെയർ ഫിസിയോതെറാപ്പി സെൻറർ തുറന്നു "
english_title: "Kaithalodal; Nadapuram Palliative Care Physiotherapy Center opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104039/kaithalodal-nadapuram-palliative-care-physiotherapy-center-opened"
published_at: "2023-03-20T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417ec10c0081_nadapuram.jpg"
keywords: []
---

# കൈത്തലോടൽ;നാദാപുരം പാലിയേറ്റീവ് കെയർ ഫിസിയോതെറാപ്പി സെൻറർ തുറന്നു 

> **Lead Summary:** **നാദാപുരം **: നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പി സെന്റർ ഭിന്നശേഷിക്കാരിയായ വലിയ പീടികയിൽ സുഹ ഫാത്തിമ ഉദ്ഘാടനം ചെയ്തു .നാദാപുരം മേഖലയിലെ ചലനശേഷി നഷ്ടപ്പെട്ടവർക്കും പ്രയാസമനുഭവിക്കുന്നവ ർക്കുമാണ് സൗജന്യ നിരക്കിൽ ഫിസിയോതെറാപ്പി സെൻറർ സേവനം ലഭിക്കുക. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തിക്കുന്ന തെറാപ്പി സെൻറർ ഒരു ദിവസം പാലിയേറ്റീവ് രോഗികളായ കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് ഹോം കെയർ തെറാപ്പി നൽകും .

## Article Content

**നാദാപുരം **: നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പി സെന്റർ ഭിന്നശേഷിക്കാരിയായ വലിയ പീടികയിൽ സുഹ ഫാത്തിമ ഉദ്ഘാടനം ചെയ്തു .നാദാപുരം മേഖലയിലെ ചലനശേഷി നഷ്ടപ്പെട്ടവർക്കും പ്രയാസമനുഭവിക്കുന്നവ ർക്കുമാണ് സൗജന്യ നിരക്കിൽ ഫിസിയോതെറാപ്പി സെൻറർ സേവനം ലഭിക്കുക. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തിക്കുന്ന തെറാപ്പി സെൻറർ ഒരു ദിവസം പാലിയേറ്റീവ് രോഗികളായ കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് ഹോം കെയർ തെറാപ്പി നൽകും .

മേഖലയിലെ ഒരു കൂട്ടം സുമനസ്സുകളുടെ പിന്തുണയോടു കൂടിയാണ് തെറാപ്പി സെൻറർ യാഥാർത്ഥ്യമായത്. ചടങ്ങിൽ ചെയർമാൻ കെ. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.അകാലത്തിൽ പൊലിഞ്ഞുപോയ നാദാപുരത്തെ ചങ്ങോത്ത് മുഹമ്മദിന്റെ ഓർമ്മയ്ക്കായി കുടുംബം സെന്ററിലേക്ക് വീൽചെയർ കൈമാറി. നാദാപുരത്തെ കവി വി. സി.ഇക്ബാൽ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും ലഭിച്ച റോയൽറ്റി നാദാപുരം പാലിയേറ്റീവ് കയറിനു കൈമാറി. ഡോക്ടർ കെ.പി.സുപ്പി, കൺവീനർ എ.റഹീം, അഡ്വ.എ.സജീവൻ , വി.സി.ഇക്ബാൽ, പി കെ ജാഫർ , പി.പി.കുഞ്ഞമ്മത് , മഠത്തിൽഅന്ത്രു , തെരുവത്ത് അസീസ് , കൊയിലോത്ത് സാജിദ്,എ.ആമിന, വി.എ. റഹീം,വി.എ.അമ്മദ് ഹാജി, ഇ.പി.അബൂബക്കർ ഹാജി, പി.വി.വിജയകുമാർ , എം.പി.പ്രഭാകരൻ, പി. അബ്ദുളള, സി.കെ.ജമീല, ടി.നഫീസ, നസീമ വളയം, വി.കെ.അഷറഫ്,വി.പി. പോക്കർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104039/kaithalodal-nadapuram-palliative-care-physiotherapy-center-opened)