---
title: "മൂടാതെ ഓവു ചാൽ; പാറക്കടവിൽ അപകടം പതിയിരിക്കുന്നു"
english_title: "Uncovered Ovu Chaal; Danger is lurking in Parakadav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104055/uncovered-ovu-chaal-danger-is-lurking-in-parakadav"
published_at: "2023-03-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417fb0dc21af_ovuchal.jpg"
keywords: []
---

# മൂടാതെ ഓവു ചാൽ; പാറക്കടവിൽ അപകടം പതിയിരിക്കുന്നു

> **Lead Summary:** ** പാറക്കടവ്: **പാറക്കടവ് ടൗണിൽ മൂടാതെയുള്ള ഓവുചാലുകൾ അപകടം വർദ്ധിപ്പിക്കുന്നു. പ്രധാന പാതയായ പാറക്കടവ് കല്ലിക്കണ്ടി റോഡിലാണ് ഈ ഒരു അവസ്ഥ. കുറുവന്തേരി യുപി സ്കൂൾ, പാറക്കടവ് ഗവ എം യു പി സ്കൂൾ, ദാറുൽ ഹുദാ സ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുവഴി രാവിലെയും വൈകിട്ടും നടന്നു പോകുന്നത്. പല വിദ്യാർത്ഥികളും നടന്നുപോകുന്നത് ജീവൻ പണയം വെച്ചിട്ടാണ്. സമീപത്തെ പെയിൻറ് കടക്കാരാണ് അവരുടെ മുൻവശത്തുള്ള ഓവു ചാലിൽ മുകളിൽ സ്ലാബിട്ടത്. എന്നാൽ കടയ്ക്കുശേഷം, ശൂന്യതയാണ് അവസ്ഥ. പാറക്കടവ്- കല്ലിക്കണ്ടി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ്.

## Article Content

** പാറക്കടവ്: **പാറക്കടവ് ടൗണിൽ മൂടാതെയുള്ള ഓവുചാലുകൾ അപകടം വർദ്ധിപ്പിക്കുന്നു. പ്രധാന പാതയായ പാറക്കടവ് കല്ലിക്കണ്ടി റോഡിലാണ് ഈ ഒരു അവസ്ഥ. കുറുവന്തേരി യുപി സ്കൂൾ, പാറക്കടവ് ഗവ എം യു പി സ്കൂൾ, ദാറുൽ ഹുദാ സ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുവഴി രാവിലെയും വൈകിട്ടും നടന്നു പോകുന്നത്. പല വിദ്യാർത്ഥികളും നടന്നുപോകുന്നത് ജീവൻ പണയം വെച്ചിട്ടാണ്. സമീപത്തെ പെയിൻറ് കടക്കാരാണ് അവരുടെ മുൻവശത്തുള്ള ഓവു ചാലിൽ മുകളിൽ സ്ലാബിട്ടത്. എന്നാൽ കടയ്ക്കുശേഷം, ശൂന്യതയാണ് അവസ്ഥ. പാറക്കടവ്- കല്ലിക്കണ്ടി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ്.

ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതു വഴി ചീറിപായുന്നത്. ഇതേ വളവിൽ തന്നെ കേബിൾ പ്രൊട്ടക്ഷൻ പൈപ്പുണ്ട്. ഇത് ചെറിയ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. ഇതിൻറെ മുകളിൽ കയറി ടയറുകൾക്ക് കേട് പാട് സംഭവിക്കാനും വാഹന യാത്രക്കാരുടെ ബാലൻസ് തെറ്റാനും സാധ്യതയുണ്ട്. വർഷങ്ങൾക്ക് മുമ്പ് താറിട്ട സമയത്ത് പുനസ്ഥാപിക്കാത്തത് കൊണ്ടാണ് ഈ ഒരു പ്രശ്നം വന്നത്.

വിദ്യാർത്ഥികൾ പലരും ഭയത്തോടെ കൂടിയാണ് നടന്നു പോകുന്നതെന്ന് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. എത്രയും പെട്ടെന്ന് ഓവുചാലിന് മുകളിൽ സ്ലാബ് ഇട്ട് നടന്നു പോകുവാനുള്ള അവസരം ഞങ്ങൾക്കുണ്ടാക്കിത്തരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

മാത്രവുമല്ല, അവധിക്കാലത്തിനുശേഷം വരുന്ന പുതിയ അധ്യായന വർഷം ആരംഭിക്കുക മഴക്കാലത്തായിരിക്കും. വർഷങ്ങളായി അതി വർഷമാണ് കേരളത്തിൽ പെയ്തുകൊണ്ടിരിക്കുന്നത്. സ്ലാബിടാതെയുള്ള ഓവു ചാലിൽ, ഒരു പക്ഷെ, പിഞ്ചു വിദ്യാർത്ഥികൾ ഓടയിൽ വീഴുവാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരളം ചർച്ചയാക്കിയ വിഷയം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ കാൽനടയാത്രക്കാരുടെയും, വാഹന യാത്രക്കാരുടെയും, സുരക്ഷ ഉറപ്പുവരുത്തി എത്രയും പെട്ടെന്ന് പാറക്കടവ് ടൗണിലുള്ള ഓവുചാലുകൾ സ്ലാബിട്ട് മൂടണം എന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും അഭിപ്രായം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104055/uncovered-ovu-chaal-danger-is-lurking-in-parakadav)