---
title: "ചെക്യാട് എഫ്.എച്ച്.സിക്ക്: ഒരു പൊൻതൂവൽ കൂടി "
english_title: "For Chekyat FHC: One more point"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104113/for-chekyat-fhc-one-more-point"
published_at: "2023-03-20T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641829d57c34f_CHEKYAD.jpg"
keywords: []
---

# ചെക്യാട് എഫ്.എച്ച്.സിക്ക്: ഒരു പൊൻതൂവൽ കൂടി 

> **Lead Summary:** **ചെക്യാട്:** ചെക്യാട് പ്രാഥമിക ആരോഗ്യ കുടുംബ കേന്ദ്രത്തിന് ഒരു പൊൻതൂവൽ കൂടി.ഒരാഴ്ച്ചക്കുള്ളിൽ അടുത്ത അംഗീകാരവുംനേടിയിരിക്കുന്നു ഈ ആശുപത്രി.ആശുപത്രികൾക്കുള്ള കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ആണ് 'കായകല്പ് അവാർഡിനു ശേഷം ഈ രണ്ടാമത്തെ അംഗീകാരവും.

## Article Content

**ചെക്യാട്:** ചെക്യാട് പ്രാഥമിക ആരോഗ്യ കുടുംബ കേന്ദ്രത്തിന് ഒരു പൊൻതൂവൽ കൂടി.ഒരാഴ്ച്ചക്കുള്ളിൽ അടുത്ത അംഗീകാരവുംനേടിയിരിക്കുന്നു ഈ ആശുപത്രി.ആശുപത്രികൾക്കുള്ള കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ആണ് 'കായകല്പ് അവാർഡിനു ശേഷം ഈ രണ്ടാമത്തെ അംഗീകാരവും.

ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ , രോഗികളുടെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജീവനക്കാരുടെ പങ്കാളിത്തം, ഗുണനിലവാര മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുള്ള നയങ്ങളും നടപടിക്രമങ്ങളും വികസന അവലോകനം, എന്നിവയാണ് KASH, പ്രോഗ്രാമിന്റെ പ്രധാന ഊന്നൽ. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരവും, ജനകീയ ഡോക്ടറും മെഡിക്കൽ ഓഫീസർ കൂടിയായ Dr. അനിൽ കുമാറും ജീവനക്കാരും ഈ വെള്ളിയാഴ്ച 24/3/2023 ന് തിരുവന്തപുരത്ത് വെച്ച് ആരോഗ്യ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104113/for-chekyat-fhc-one-more-point)