---
title: "ക്ലാസ് ശ്രദ്ധേയം; പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "The class is remarkable; Conducted environmental awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104122/the-class-is-remarkable-conducted-environmental-awareness-class"
published_at: "2023-03-20T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64182f465a0e5_PARISTHITHI.jpg"
keywords: []
---

# ക്ലാസ് ശ്രദ്ധേയം; പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** ** കച്ചേരി: **കച്ചേരിയിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി. കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിന്റെയും കച്ചേരി പൊതുജന വായനശാലയുടെയും നേതൃത്വത്തിലാണ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ ദിലീപ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു,

## Article Content

** കച്ചേരി: **കച്ചേരിയിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി. കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിന്റെയും കച്ചേരി പൊതുജന വായനശാലയുടെയും നേതൃത്വത്തിലാണ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ ദിലീപ് കോട്ടേമ്പ്രം ഉദ്ഘാടനം ചെയ്തു,

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി എം നാണു മുഖ്യാതിഥിയായിരുന്നു, എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സതി മാരാംവീട്ടിൽ , കെ പി രമേശൻ സംസാരിച്ചു. ടി കെ രഞ്ജിത് കുമാർ അധ്യക്ഷനായിരുന്നു. രാജീവ് സദ്ഗമയ സ്വാഗതവും, ഷീബ പവിത്രൻ നന്ദിയും പറഞ്ഞു, തുടർന്ന് പക്ഷികൾക്ക് തെളിനീർ പദ്ധതിയുടെ ഉദ്ഘാടനം പി എം നാണു നിർവഹിച്ചു. പവിത്രൻ ഇടവനക്കണ്ടി, അഭിനവ് ആഷിക്, പ്രേമൻ കുന്നുംപുറം, ഷൈനി ടീച്ചർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104122/the-class-is-remarkable-conducted-environmental-awareness-class)