---
title: "നവീകരിച്ച ചിയ്യൂർ അംഗനവാടി ഉദ്ഘാടനം ചെയ്തു "
english_title: "The renovated Chiyyur Anganwadi was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104194/the-renovated-chiyyur-anganwadi-was-inaugurated"
published_at: "2023-03-20T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64188d95d2ce4_nursery.jpg"
keywords: []
---

# നവീകരിച്ച ചിയ്യൂർ അംഗനവാടി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം : **സർവ്വ സജ്ജീകരണങ്ങളുമായി നവീകരിച്ച നാദാപുരം ഏഴാം വാർഡിലെ ചിയ്യൂർ അങ്കണവാടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **സർവ്വ സജ്ജീകരണങ്ങളുമായി നവീകരിച്ച നാദാപുരം ഏഴാം വാർഡിലെ ചിയ്യൂർ അങ്കണവാടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

ആശംസകളർപ്പിച്ച് സി കെ നാസർ , സുബൈർ കെപി , ഇ ഹാരിസ് ,ജമാൽ ഹാജി , ഇ കുഞ്ഞാലി , ഒ.കെ അബ്ദുള്ള ഹാജി , മഠത്തിൽ അന്ദ്രു , നിർമല ടീച്ചർ , വസന്ത , സരോജിനി , അഷ്‌റഫ് പി കെ , ചാത്തു പി വി , ചുണ്ടേമ്മൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104194/the-renovated-chiyyur-anganwadi-was-inaugurated)