---
title: "കരുതലോടെ നാദാപുരം; ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീൻ നൽകി "
english_title: "Nadapuram with care; Fire Extinguishing Machine provided"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104242/nadapuram-with-care-fire-extinguishing-machine-provided"
published_at: "2023-03-21T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641942d7b3bbe_karuthalode.jpg"
keywords: []
---

# കരുതലോടെ നാദാപുരം; ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീൻ നൽകി 

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ഹരിത കർമ്മ സേനയ്ക്ക് തീപിടുത്ത രക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധനം നൽകി. ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീനും കൈമാറുകയുണ്ടായി. ബ്രഹ്മപുരം സംഭവത്തിനുശേഷം ആരോഗ്യ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങൾക്ക് വേണ്ടി തീപിടുത്ത രക്ഷാ മാർഗങ്ങളെക്കുറിച്ചാണ് നാദാപുരത്ത് അവബോധം നൽകിയത്.

## Article Content

**നാദാപുരം: **നാദാപുരത്ത് ഹരിത കർമ്മ സേനയ്ക്ക് തീപിടുത്ത രക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധനം നൽകി. ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീനും കൈമാറുകയുണ്ടായി. ബ്രഹ്മപുരം സംഭവത്തിനുശേഷം ആരോഗ്യ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങൾക്ക് വേണ്ടി തീപിടുത്ത രക്ഷാ മാർഗങ്ങളെക്കുറിച്ചാണ് നാദാപുരത്ത് അവബോധം നൽകിയത്.

നാദാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് മിനി എം സി എഫ് ലേക്ക് നൽകുന്ന തീ അണക്കുന്നതിനായുള്ള 3 ഫയർ എക്സ്റ്റിഗ്യുഷൻ മെഷീൻ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. മെഷീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശൈലേഷ് മൊകേരി ക്ലാസ് എടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,മെമ്പർ പി പി ബാലകൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ആർ എസ് ജി എ ബ്ലോക്ക് കോഡിനേറ്റർ ടിവി ഷിജിൻ, ഹരിത കർമ്മ സേന പ്രസിഡണ്ട് എൻ കെ രേവതി, സെക്രട്ടറി കെ സി നിഷ, പി വി കെ ലീല, സിഡിഎസ് ചെയർപേഴ്സൺ പി പി റീജ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104242/nadapuram-with-care-fire-extinguishing-machine-provided)