---
title: "തൂണേരിയിൽ ആത്മഹത്യ ശ്രമം; യുവാവ് ഗുരുതരാവസ്ഥയിൽ "
english_title: "Suicide attempt in Thuneri; The young man is in critical condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104399/suicide-attempt-in-thuneri-the-young-man-is-in-critical-condition"
published_at: "2023-03-21T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419ebf5c49d3_suicide.jpg"
keywords: []
---

# തൂണേരിയിൽ ആത്മഹത്യ ശ്രമം; യുവാവ് ഗുരുതരാവസ്ഥയിൽ 

> **Lead Summary:** **നാദാപുരം: **സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. എലിവിഷം കഴിച്ച 24 കാരൻ്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ. തൂണേരി വെള്ളൂർ സ്വദേശി പ്രവാസി യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

## Article Content

**നാദാപുരം: **സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. എലിവിഷം കഴിച്ച 24 കാരൻ്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ. തൂണേരി വെള്ളൂർ സ്വദേശി പ്രവാസി യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് വൈകിട്ടാണ് സംഭവം .ഗുരുതരാവ സ്ഥയിലായ യുവാവിനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരിങ്ങണ്ണൂർ സ്വദേശിനിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104399/suicide-attempt-in-thuneri-the-young-man-is-in-critical-condition)