---
title: "നാദാപുരത്ത് കുടുംബശ്രീ 100% ബാങ്ക് ലിംഗേജിലേക്ക്"
english_title: "Nadapuram Kudumbashree to 100% Bank Lingage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104434/nadapuram-kudumbashree-to-100-bank-lingage"
published_at: "2023-03-22T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a79c053ccc_linkegae.jpg"
keywords: []
---

# നാദാപുരത്ത് കുടുംബശ്രീ 100% ബാങ്ക് ലിംഗേജിലേക്ക്

> **Lead Summary:** > ** നാദാപുരം: **ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 431 കുടുംബശ്രീ യൂണിറ്റുകളിൽ നിലവിൽ 360 എണ്ണം ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 71 അയൽക്കൂട്ടങ്ങളെ ബാങ്കുമായി ലിങ്ക് ചെയ്യുവാൻ കുടുംബശ്രീ വിലയിരുത്തൽ സമിതി യോഗം തീരുമാനിച്ചു. കുടുംബശ്രീ വനിതകൾക്ക് വേണ്ടി 100 നാനോ ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുവാനും പഞ്ചായത്തിലെ വിവിധ സംരംഭകർ ഉൽപ്പാദിപ്പിക്കുന്നതും വിപണനം ലഭ്യമല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് കണ്ടെത്തുന്നതിന് കമ്മ്യൂണിറ്റി സെല്ലർ ഗ്രൂപ്പ് ഉണ്ടാക്കി "നാടൻ "എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്തുവാനും ഇതിനായി കൃഷി വിജ്ഞാനകേന്ദ്രത്തിൽ സ്ത്രീകൾക്ക്പരിശീലനം ലഭ്യമാക്കുവാനും തീരുമാനിച്ചു.

## Article Content

> ** നാദാപുരം: **ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 431 കുടുംബശ്രീ യൂണിറ്റുകളിൽ നിലവിൽ 360 എണ്ണം ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 71 അയൽക്കൂട്ടങ്ങളെ ബാങ്കുമായി ലിങ്ക് ചെയ്യുവാൻ കുടുംബശ്രീ വിലയിരുത്തൽ സമിതി യോഗം തീരുമാനിച്ചു. കുടുംബശ്രീ വനിതകൾക്ക് വേണ്ടി 100 നാനോ ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുവാനും പഞ്ചായത്തിലെ വിവിധ സംരംഭകർ ഉൽപ്പാദിപ്പിക്കുന്നതും വിപണനം ലഭ്യമല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് കണ്ടെത്തുന്നതിന് കമ്മ്യൂണിറ്റി സെല്ലർ ഗ്രൂപ്പ് ഉണ്ടാക്കി "നാടൻ "എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്തുവാനും ഇതിനായി കൃഷി വിജ്ഞാനകേന്ദ്രത്തിൽ സ്ത്രീകൾക്ക്പരിശീലനം ലഭ്യമാക്കുവാനും തീരുമാനിച്ചു.

കൂടാതെ ഇളനീർപ്പന്തൽ ആരംഭിക്കുന്നതിന് തെങ്ങുകൾ പാട്ടത്തിനെടുക്കുന്ന പദ്ധതി ആരംഭിക്കുവാനും വിലയിരുത്തൽ സമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനിത ഫിർദൗസ്‌ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് മെമ്പർമാരായ ടി റീന, ആയിഷ ഗഫൂർ, സുമയ്യ പാട്ടത്തിൽ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104434/nadapuram-kudumbashree-to-100-bank-lingage)