---
title: "പഠിച്ച് വളരാൻ; നാദാപുരത്ത് എസ് സി വിഭാഗം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു "
english_title: "to learn and grow; Study materials were distributed to the students of SC section in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104455/to-learn-and-grow-study-materials-were-distributed-to-the-students-of-sc-section-in-nadapuram"
published_at: "2023-03-22T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a9766ad5aa_padanopakaranam.jpg"
keywords: []
---

# പഠിച്ച് വളരാൻ; നാദാപുരത്ത് എസ് സി വിഭാഗം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: **ജനകീയാസൂത്രണം 2022- 23 വർഷത്തിൽ ഉൾപ്പെടുത്തി നാദാപുരത്ത് മിടുക്കരായ 17 എസ് സി കുട്ടികൾക്ക് ഒരു മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തു .സർക്കാർ അംഗീകൃത സ്ഥാപനമായ ആർട്കോയിൽ നിന്നും 83300 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഫർണിച്ചർ വാങ്ങി നൽകിയത് .ഗ്രാമസഭ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.

## Article Content

**നാദാപുരം: **ജനകീയാസൂത്രണം 2022- 23 വർഷത്തിൽ ഉൾപ്പെടുത്തി നാദാപുരത്ത് മിടുക്കരായ 17 എസ് സി കുട്ടികൾക്ക് ഒരു മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തു .സർക്കാർ അംഗീകൃത സ്ഥാപനമായ ആർട്കോയിൽ നിന്നും 83300 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഫർണിച്ചർ വാങ്ങി നൽകിയത് .ഗ്രാമസഭ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.

പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജനിത ഫിർദൗസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,വാസു പുതിയ പറമ്പത്ത്, ആയിഷ ഗഫൂർ,സുമയ്യ പാട്ടത്തിൽ നിർവഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എസ് സി കോഡിനേറ്റർ പി എം അഖിലാദാസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104455/to-learn-and-grow-study-materials-were-distributed-to-the-students-of-sc-section-in-nadapuram)