---
title: "പറവകൾക്കൊരു പാനപാത്രം; വളയം എം.എൽ.പി.സ്കൂൾ മാതൃക "
english_title: "A cup for the birds; Valayam MLP School Model"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104540/a-cup-for-the-birds-valayam-mlp-school-model"
published_at: "2023-03-22T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ae4cd0a2bf_VALAYAM.jpg"
keywords: []
---

# പറവകൾക്കൊരു പാനപാത്രം; വളയം എം.എൽ.പി.സ്കൂൾ മാതൃക 

> **Lead Summary:** **വളയം: ** ലോക ജലദിനത്തിൽ വളയംഎം.എൽ.പി.സ്കൂളിൽ പക്ഷികൾക്കും മറ്റ് ജീവികൾക്കും സ്കൂൾ പരിസരത്തു പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കി. ഓരോ കുട്ടിയും അവരുടെ വീട്ടുപരിസരത്തും കത്തിയെരിയുന്ന വേനൽച്ചൂടിൽ ദാഹനീരിനായി അലയുന്ന പറവകൾക്കായി കുടിവെള്ളമൊരുക്കിയിട്ടുണ്ട്.

## Article Content

**വളയം: ** ലോക ജലദിനത്തിൽ വളയംഎം.എൽ.പി.സ്കൂളിൽ പക്ഷികൾക്കും മറ്റ് ജീവികൾക്കും സ്കൂൾ പരിസരത്തു പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കി. ഓരോ കുട്ടിയും അവരുടെ വീട്ടുപരിസരത്തും കത്തിയെരിയുന്ന വേനൽച്ചൂടിൽ ദാഹനീരിനായി അലയുന്ന പറവകൾക്കായി കുടിവെള്ളമൊരുക്കിയിട്ടുണ്ട്.

സ്കൂളിൽ പറവകൾക്കൊരു പാനപാത്രം എന്ന പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി. കെ രാജീവൻ മാസ്റ്റർ, വി. സജീവൻ മാസ്റ്റർ, എൻ.പി. ബിജിത്ത് മാസ്റ്റർ, ലജിന ടീച്ചർ സ്കൂൾ ലീഡർ നക്ഷത്ര രാജ് ടി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104540/a-cup-for-the-birds-valayam-mlp-school-model)