---
title: "പുളിക്കൂൽ തോട്; നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു "
english_title: "Pulikul Valley; Construction work has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/104550/pulikul-valley-construction-work-has-started"
published_at: "2023-03-22T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641af0d756cf1_kulam2.jpg"
keywords: []
---

# പുളിക്കൂൽ തോട്; നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പുളിക്കൂൽതോട്, വിസിബി നിർമ്മാണം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ആരംഭിച്ചു. ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുകയും, നിലനിർത്തുകയും, അതോടൊപ്പം തന്നെ ഒരു പ്രദേശത്തിന്റെ എല്ലാ തരം വികസന പ്രവർത്തനങ്ങൾക്കും ഉപകാരപ്പെടുന്ന വി.സി.ബി കം ബ്രിഡ്ജ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലായിരുന്നു നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പുളിക്കൂൽതോട്, വിസിബി നിർമ്മാണം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ആരംഭിച്ചു. ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുകയും, നിലനിർത്തുകയും, അതോടൊപ്പം തന്നെ ഒരു പ്രദേശത്തിന്റെ എല്ലാ തരം വികസന പ്രവർത്തനങ്ങൾക്കും ഉപകാരപ്പെടുന്ന വി.സി.ബി കം ബ്രിഡ്ജ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലായിരുന്നു നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. 50 ലക്ഷം രൂപയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഇതിനായി അനുവദിച്ചത്. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി, വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ, വാർഡ് മെമ്പർമാരായ അബ്ബാസ് കണേയ്ക്കൽ സുമയ്യ പാട്ടത്തിൽ, ആയിഷ ഗഫൂർ, പുളിക്കൂൽ അസീസ്, വാഴയിൽ അഷ്റഫ് ഹാജി, ചേരിയിൽ മമ്മൂട്ടി, എ കെ റസാക്ക്, പി പി ബാലകൃഷ്ണൻ, കാവുങ്ങൽ സൂപ്പി, വലിയാണ്ടി ഹമീദ്, തയ്യിൽ അന്ത്രു, സി എം പോക്കർ ഹാജി, മെഹബൂബ് നായരു കണ്ടി, കുന്നത്തു ജലീൽ, പുത്തൻപീടികയിൽ അബ്ദുള്ള, പുളിക്കൂൽ ജമാൽ, പുതിയാറക്കൽ ഫൈസൽ, ബാൽപീടികയിൽ ബാസിൽ, സഹായ സ്ഥല സൗകര്യങ്ങൾ നൽകിയ കിഴക്കയിൽ മമ്മു ഹാജി, ചങ്ങോത്ത് കുഞ്ഞാലി ഹാജി, ഈ രണ്ടു വ്യക്തികളാണ് സ്ഥലങ്ങൾ വിട്ടു നൽകി സഹായസഹകരണങ്ങൾ നൽകി മാതൃകയായത്. ഉദ്ഘാടനത്തിനായി വന്ന അതിഥികൾക്കും, നാട്ടുകാർക്കും മധുരം വിതരണം ചെയ്തു. പത്തൊമ്പതാം വാർഡിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച ജില്ലാ പഞ്ചായത്തിനോട് വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/104550/pulikul-valley-construction-work-has-started)