---
title: "സംശയ സാഹചര്യം; യുവാവിനെ മർദ്ദിച്ച ആറു പേർക്കെതിരെ കേസ് "
english_title: "suspicious situation; A case against six people who beat up the youth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105035/suspicious-situation-a-case-against-six-people-who-beat-up-the-youth"
published_at: "2023-03-24T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ddb71c057b_nadapuram.jpg"
keywords: []
---

# സംശയ സാഹചര്യം; യുവാവിനെ മർദ്ദിച്ച ആറു പേർക്കെതിരെ കേസ് 

> **Lead Summary:** **പേരോട്:** സംശയാസ്പദമായ സാഹചര്യത്തിൽ രാത്രി സമയത്ത് പേരോട് വീട്ടിൽ കണ്ട യുവാവിന് നാട്ടുകാരുടെ മർദ്ദനം. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഉമ്മയും മകളും താമസിക്കുന്ന പേരോട്ടെ വീടിനകത്താണ് യുവാവിനെ കണ്ടത്.

## Article Content

**പേരോട്:** സംശയാസ്പദമായ സാഹചര്യത്തിൽ രാത്രി സമയത്ത് പേരോട് വീട്ടിൽ കണ്ട യുവാവിന് നാട്ടുകാരുടെ മർദ്ദനം. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഉമ്മയും മകളും താമസിക്കുന്ന പേരോട്ടെ വീടിനകത്താണ് യുവാവിനെ കണ്ടത്.

രാവിലെ പുറത്തുപോയി രാത്രി തിരിച്ചെത്തിയ ഉമ്മ യുവാവിനെ അകത്ത് കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി യുവാവിനെ ചോദ്യം ചെയ്തു. തുടർന്ന് മകളുടെ സുഹൃത്താണെന്നും ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും പറഞ്ഞതോടെയാണ് നാട്ടുകാർ ഇയാളെ മർദ്ധിച്ചത്.

സംഭവത്തെ തുടർന്ന് നാട്ടുകാരായ ആറു പേർക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയാവുന്ന മറ്റ് 14 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105035/suspicious-situation-a-case-against-six-people-who-beat-up-the-youth)