---
title: "നാദാപുരത്ത് എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ "
english_title: "Two persons arrested with MDMA in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105085/two-persons-arrested-with-mdma-in-nadapuram"
published_at: "2023-03-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e9206e11a0_MDMA.jpg"
keywords: []
---

# നാദാപുരത്ത് എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ 

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ. ഏറാമല സ്വദേശി റാനിഷ്, എടച്ചേരി സ്വദേശി അബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കെ എസ് ഇ ബി ഓഫീസ് പരിസരത്ത് നിന്നാണ് 4 ഗ്രാം എം ഡി എം എ യുമായി ഇരുവരും പിടിയിലായത്.

## Article Content

**നാദാപുരം: **നാദാപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ. ഏറാമല സ്വദേശി റാനിഷ്, എടച്ചേരി സ്വദേശി അബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കെ എസ് ഇ ബി ഓഫീസ് പരിസരത്ത് നിന്നാണ് 4 ഗ്രാം എം ഡി എം എ യുമായി ഇരുവരും പിടിയിലായത്.

വില്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് ഇവ കൊണ്ടുവന്നതെന്ന് യുവാക്കൾ ചോദ്യം ചെയ്യലിനിടയിൽ പോലീസിന് മൊഴി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105085/two-persons-arrested-with-mdma-in-nadapuram)