---
title: "കൈത്താങ്ങായി കിറ്റ്; റംസാൻ കിറ്റ് വിതരണം ചെയ്തു "
english_title: "Handy kit; Ramzan kit distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105113/handy-kit-ramzan-kit-distributed"
published_at: "2023-03-25T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ea64d662e8_KIT.jpg"
keywords: []
---

# കൈത്താങ്ങായി കിറ്റ്; റംസാൻ കിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **കോടഞ്ചേരി: **കോടഞ്ചേരി ശാഖാ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. പാവപ്പെട്ടവരും അശരണരുമായവർക്ക് വേണ്ടിയുള്ള റംസാൻ കിറ്റിൽ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ സ്ഥാനം പിടിച്ചു. ചെയ്യുന്ന സത്പ്രവർത്തനത്തിന് ഇരട്ടിയിലധികം പ്രതിഫലം ലഭിക്കുമെന്ന വിശ്വാസമാണ് വിശ്വാസികളെയും, സംഘടനകളെയും റമദാൻ മാസത്തിൽ സഹായ സഹകരണ ദാന പ്രവർത്തനങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

## Article Content

**കോടഞ്ചേരി: **കോടഞ്ചേരി ശാഖാ വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. പാവപ്പെട്ടവരും അശരണരുമായവർക്ക് വേണ്ടിയുള്ള റംസാൻ കിറ്റിൽ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ സ്ഥാനം പിടിച്ചു. ചെയ്യുന്ന സത്പ്രവർത്തനത്തിന് ഇരട്ടിയിലധികം പ്രതിഫലം ലഭിക്കുമെന്ന വിശ്വാസമാണ് വിശ്വാസികളെയും, സംഘടനകളെയും റമദാൻ മാസത്തിൽ സഹായ സഹകരണ ദാന പ്രവർത്തനങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

കോടഞ്ചേരി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സി ഹമീദിന്റെയും , ട്രഷറർ സമീർ പാനോളി യുടേയും സാനിദ്ധ്യത്തിൽ,വനിതാലീഗ് പ്രസിഡണ്ട് . റസീന എം.പി. ഉദ്ഘാടനം ചെയ്തു, വനിത ലീഗ് ഭാരവാഹികളായ സാജിദ കൊച്ചന്റ വിട, ഫാത്തിമ അബൂബക്കർ പടിക്കലക്കണ്ടി, ആരിഫ കെ.എം, ഹാജറ പി.കെ, ആയിശ പി.കെ.സി , ഉൾപ്പെടെയുള്ള വനിത ലീഗ് ഭാരവാഹികൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105113/handy-kit-ramzan-kit-distributed)