---
title: "നാളെ വിവാഹ നിശ്ച്ചയം; മിഥു നിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട് "
english_title: "Engagement tomorrow; Mithu, your tragedy is unbelievable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/10514/engagement-tomorrow-mithu-your-tragedy-is-unbelievable"
published_at: "2021-11-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fbe018882c_.jpg"
keywords: []
---

# നാളെ വിവാഹ നിശ്ച്ചയം; മിഥു നിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട് 

> **Lead Summary:** **നാദാപുരം**: നാളെ വിവാഹ നിശ്ച്ചയം നടക്കാനിരിക്കെ യുവാവിനുണ്ടായ ദുരന്തം വിശ്വസിക്കാനാകാത്ത സുഹൃത്തുക്കളും ജന്മ നാടും. പ്രവാസിയായ വളയം സ്വദേശി യുവാവിനെയാണ് വടകരയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് വടകര കരിമ്പന പാലത്തിനടുത്ത് അപകടം.

## Article Content

**നാദാപുരം**: നാളെ വിവാഹ നിശ്ച്ചയം നടക്കാനിരിക്കെ യുവാവിനുണ്ടായ ദുരന്തം വിശ്വസിക്കാനാകാത്ത സുഹൃത്തുക്കളും ജന്മ നാടും. പ്രവാസിയായ വളയം സ്വദേശി യുവാവിനെയാണ് വടകരയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് വടകര കരിമ്പന പാലത്തിനടുത്ത് അപകടം.

കല്ലുനിര - അച്ചം വീട് പൊലീസ് ക്യാമ്പിന് പരിസരത്തെ പാറയുള്ള നീളം പറമ്പത്ത് മിഥുനാണ് മരിച്ചത്. നാളെ വയനാട് സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിക്കാനിരിക്കെയാണ് യുവാവിൻ്റെ മരണം. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.

ട്രയിൻ ഇടിച്ച് യുവാവിൻ്റെ ശരീര ഭാഗങ്ങൾ ചിന്നി ചിതറിയ നിലയിലാണ്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പാറയുള്ള നീളം പറമ്പത്ത് ബാബുവിൻ്റെ മകനാണ് മരിച്ച ഇരുപത്തിയേഴു വയസ്സുകാരനായ മിഥുൻ. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും നാട്ടുകാരും വടകരയിലെത്തി. നാളെ രാവിലെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/10514/engagement-tomorrow-mithu-your-tragedy-is-unbelievable)