---
title: "രണ്ടാം വാർഷികം; എടച്ചേരിയിൽ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയം "
english_title: "Second Anniversary; Medical camp in Edachery is noteworthy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105158/second-anniversary-medical-camp-in-edachery-is-noteworthy"
published_at: "2023-03-25T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ecf2ba4779_EDACHERI.jpg"
keywords: []
---

# രണ്ടാം വാർഷികം; എടച്ചേരിയിൽ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയം 

> **Lead Summary:** **എടച്ചേരി: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എടച്ചേരിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. സർക്കാർ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽ നസ് സെന്ററും എടച്ചേരി പഞ്ചായത്തും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. രാവിലെ 10 മണിക്ക് എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പത്മിനി ടീച്ചർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: **സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എടച്ചേരിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. സർക്കാർ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽ നസ് സെന്ററും എടച്ചേരി പഞ്ചായത്തും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. രാവിലെ 10 മണിക്ക് എടച്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പത്മിനി ടീച്ചർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് രാജൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പാലം പറമ്പത്ത്, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ എൻ ,എച്ച്.എം.സി മെമ്പറായ വി കുഞ്ഞി കണ്ണൻ സംസാരിച്ചു. എടച്ചേരിയിലെ മെഡിക്കൽ ഡോക്ടർ അഞ്ജു വത്സൻ സ്വാഗതം പറഞ്ഞു. ജി.എച്ച്.ഡി എടച്ചേരിയിലെ ഫാർമസിസ്റ്റ് ജിജി .സി. നന്ദിയും പറഞ്ഞു.

മെഡിക്കൽ ഓഫീസർ ഡോ: സജ്നാ കോമട്ടിൽ, ഡോ: അഞ്ജു വൽസൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.പുറമേരി ഹോമിയോ ഹോസ്പിറ്റലിലെ എൻ.എ.എം മെഡിക്കൽ ഓഫീസർ ഡോ: ഷിംന അലർജി ആസ്മ ബോധവൽക്കരണ ക്ലാസ് നടത്തി. എടച്ചേരി ഹോമിയോ ഡിസ് പെൻസറി ആയുഷ് ഹെൽത്ത് & വെൽ നസ് സെന്ററിന്റെ യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടന ചടങ്ങും പ്രസ്തുത ക്യാമ്പിനോടനുബന്ധിച്ച് നടത്തി.

യോഗ ഇൻസ്ട്രക്ടർ ഡോ: സൂര്യ പ്രേംകുമാർ യോഗ പരിശീല ക്ലാസ് ക്യാമ്പിനോട് അനുബന്ധിച്ച് നടത്തി.ക്യാമ്പിൽ എടച്ചേരി ഫാമിലി ഹെൽത്ത് സെൻററും സ്പെക്ട്ര ലാബ് വടകരയും ചേർന്ന് രോഗികൾക്ക് സൗജന്യമായി പ്രമേഹ രോഗ നിർണയവും , മറ്റു അനുബന്ധ ടെസ്റ്റുകളും നടത്തി. എടച്ചേരി ഡിസ്പെൻസറി ഫാർമസിസ്റ്റ് ജിജി സി, അറ്റൻഡർ സതി വി പി ,പാർടൈം സ്വീപ്പർ റഫീഖ് ഒ.ടി ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105158/second-anniversary-medical-camp-in-edachery-is-noteworthy)