---
title: "'മതം മാനവികത മാർക്സിസം'; എ.കെ പീതാംബരന്റെ പുസ്തക പ്രകാശനവും,പ്രഭാഷണങ്ങളും 27 ന് കല്ലാച്ചിയിൽ "
english_title: "'Religion Humanism Marxism'; AK Peethambaran's book release and lectures on 27th in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105175/religion-humanism-marxism-ak-peethambarans-book-release-and-lectures-on-27th-in-kalachi"
published_at: "2023-03-25T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eda42951d5_PRAKASHANAM.jpg"
keywords: []
---

# 'മതം മാനവികത മാർക്സിസം'; എ.കെ പീതാംബരന്റെ പുസ്തക പ്രകാശനവും,പ്രഭാഷണങ്ങളും 27 ന് കല്ലാച്ചിയിൽ 

> **Lead Summary:** **നാദാപുരം: **പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ എ.കെ പീതാംബരന്റെ 'മതം മാനവികത മാർക്സിസം' എന്ന കൃതിയുടെ പ്രകാശനവും കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 27 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: **പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ എ.കെ പീതാംബരന്റെ 'മതം മാനവികത മാർക്സിസം' എന്ന കൃതിയുടെ പ്രകാശനവും കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 27 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

> മതങ്ങൾ ഉൽഭവിച്ച കാലത്ത് അവയുടെ മാനവികവീക്ഷണങ്ങൾ, ഇന്ന് എത്തിനിൽക്കുന്ന അവസ്ഥ, കാലാകാലങ്ങളിൽ നടന്ന മതപരിഷ്കരണ യത്നങ്ങൾ മാർക്സിസത്തിന്റെ കാലിക പ്രസക്തി, കേരള നവോത്ഥാനത്തിന്റെ ഉൽഭവവും വളർച്ചയും തുടങ്ങി ആനുകാലിക പ്രസക്തിയുള്ള 15 ലേഖനങ്ങൾ ഉൾകാട്ടുന്ന ശ്രദ്ധേയ സമാഹാരമാണ് എ.കെ പീതാംബരന്റെ “മതം, മാനവികത, മാർക്സിസം” എന്ന ഗ്രന്ഥം.

മാർച്ച് 27-ാം തിയ്യതി വൈകുന്നേരം 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഈ കൃതി പ്രശസ്ത നോവലിസ്റ്റ് അശോകൻ ചരുവിൽ പ്രകാശനം ചെയ്യും. കെ.ഇ.എൻ കുഞ്ഞഹമ്മദാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. പ്രശസ്ത സാഹിത്യകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പരിചയപ്പെടുത്തും.

> കൃതിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട “നവോത്ഥാനവും ആധുനികകേരളവും”, “മാനവികതയും മാർക്സിസവും എന്നീ വിഷയങ്ങളെ സംബന്ധിച്ച് രണ്ടു പ്രഭാഷണങ്ങളും നടക്കും. കേരളശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നീ സംഘടനകളുടെ നാദാപുരം മേഖലാകമ്മിറ്റികളാണ് ഇതിന്റെ സംഘാടകർ.

സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് നാദാപുരം പ്രസ്സ് ഫോറം ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വി.കെ. ചന്ദ്രൻ, രാജീവ് വളളിൽ, പി.കെ അശോകൻ, ഗ്രന്ഥകാരൻ എ.കെ പീതാംബരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105175/religion-humanism-marxism-ak-peethambarans-book-release-and-lectures-on-27th-in-kalachi)