---
title: "എസ്.വൈ.എസ്. ഹാശിമിയ്യ റമദാൻ നിധി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു"
english_title: "S.Y.S. Hashimiya inaugurated the Ramadan Nidhi Campaign."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105214/sys-hashimiya-inaugurated-the-ramadan-nidhi-campaign"
published_at: "2023-03-25T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f09aa3ff9a_CAMPAING.jpg"
keywords: []
---

# എസ്.വൈ.എസ്. ഹാശിമിയ്യ റമദാൻ നിധി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **സമസ്ത നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നാദാപുരത്ത് പ്രവർത്തിക്കുന്ന ജാമിഅ: ഹാശിമിയ്യ: കോളേജിന് വേണ്ടിയുള്ള ധനശേഖരണാർത്ഥം എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റമദാൻ നിധി ക്യാമ്പയിന് തുടക്കമായി. വ്യാപാര പ്രമുഖൻ ചിയ്യൂരിലെ ലൂളി റിയാസിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സമസ്ത നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നാദാപുരത്ത് പ്രവർത്തിക്കുന്ന ജാമിഅ: ഹാശിമിയ്യ: കോളേജിന് വേണ്ടിയുള്ള ധനശേഖരണാർത്ഥം എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റമദാൻ നിധി ക്യാമ്പയിന് തുടക്കമായി. വ്യാപാര പ്രമുഖൻ ചിയ്യൂരിലെ ലൂളി റിയാസിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അധ്യക്ഷനായി. സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, അഹ്മദ് ബാഖവി ജാതിയേരി, പി.പി അശ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി അബ്ദുൽ ഹമീദ്, ഇ അബ്ദുൽ അസീസ് മാസ്റ്റർ, സി അബ്ദുൽ ഹമീദ് ദാരിമി, പി അബ്ദുൽ അസീസ് ഫൈസി, എൻ.കെ ജമാൽ ഹാജി, എം.പി അബ്ദുൽ ജബ്ബാർ മൗലവി, അലി വാണിമേൽ, ഇ.കെ ഇബ്രാഹിം, പി.ടി.കെ സിറാജ്, ഒ മുനീർ, മുഹമ്മദ് കനവത്ത്, വി.കെ മുജീബ്, ടി.കെ അബ്ദു റഹീം സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105214/sys-hashimiya-inaugurated-the-ramadan-nidhi-campaign)