---
title: " ഓർമ്മകൾ ഉർജ്ജമാക്കി; കരുവാൻകണ്ടി കുമാരനെ അനുസ്മരിച്ച് ജന്മനാട്"
english_title: "Memories energized; In memory of Karuankandi Kumaran, his hometown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105395/memories-energized-in-memory-of-karuankandi-kumaran-his-hometown"
published_at: "2023-03-26T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6420625f6e835_kumaran.jpg"
keywords: []
---

#  ഓർമ്മകൾ ഉർജ്ജമാക്കി; കരുവാൻകണ്ടി കുമാരനെ അനുസ്മരിച്ച് ജന്മനാട്

> **Lead Summary:** **വളയം: **വളയത്തെ കമ്മ്യൂണിസ്റ്റ് പോരാളി കരുവാൻകണ്ടി കുമാരനെ അനുസ്മരിച്ച് ജന്മനാട്. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലവാളിന് ഇരയായ ജീവിച്ച കരുവാൻകണ്ടി കുമാരൻ്റെ രണ്ടാം ചരമ വാർഷിക ദിനം വളയത്ത് വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**വളയം: **വളയത്തെ കമ്മ്യൂണിസ്റ്റ് പോരാളി കരുവാൻകണ്ടി കുമാരനെ അനുസ്മരിച്ച് ജന്മനാട്. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലവാളിന് ഇരയായ ജീവിച്ച കരുവാൻകണ്ടി കുമാരൻ്റെ രണ്ടാം ചരമ വാർഷിക ദിനം വളയത്ത് വിവിധ പരിപാടികളോടെ ആചരിച്ചു.

വണ്ണാർകണ്ടിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു, ഏരിയാ കമ്മിറ്റി അംഗം പി.കെ രവീന്ദ്രൻ ,ലോക്കൽ സെക്രട്ടറി എം. ദിവാകരൻ എന്നിവർ സംസാരിച്ചു. ഇ.കെ. കുമാരൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടന്നു. തുടർന്ന് പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. മണലോടി ബ്രാഞ്ച് സെക്രട്ടറി ടി. കണാരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം. ദിവാകരൻ, കെ.വിനോദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105395/memories-energized-in-memory-of-karuankandi-kumaran-his-hometown)