---
title: "തലായിക്ക് കണ്ണീരായി; വിജീഷിൻ്റെ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ "
english_title: "His head was filled with tears; Vijeesh's cremation today at the homestead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105477/his-head-was-filled-with-tears-vijeeshs-cremation-today-at-the-homestead"
published_at: "2023-03-27T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64211ff5c670f_bike_accident.jpg"
keywords: []
---

# തലായിക്ക് കണ്ണീരായി; വിജീഷിൻ്റെ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ 

> **Lead Summary:** **എടച്ചേരി : ** കണ്ണൂക്കര -വെള്ളികുളങ്ങര റോഡിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച വിജീഷിൻ്റെ ആകസ്മിക വേർപാട് ജന്മനാടിന് കണ്ണീരായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിന്നിലിരുന്ന എടച്ചേരി തലായി സ്വദേശിയായ കള്ളികൂടത്തിൽ വിജീഷ് മരിക്കുകയായിരുന്നു.

## Article Content

**എടച്ചേരി : ** കണ്ണൂക്കര -വെള്ളികുളങ്ങര റോഡിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച വിജീഷിൻ്റെ ആകസ്മിക വേർപാട് ജന്മനാടിന് കണ്ണീരായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിന്നിലിരുന്ന എടച്ചേരി തലായി സ്വദേശിയായ കള്ളികൂടത്തിൽ വിജീഷ് മരിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 6.30 നാണ് കണ്ണൂക്കര -വെള്ളികുളങ്ങര റോഡിൽ കല്യാണി മുക്ക് എന്ന സ്ഥലത്ത് വച്ചാണ് കാറും ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. പോക്കറ്റ് റോഡിലേക്ക് കാർ കയറുന്നതിനിടെ വേഗതയിൽ വന്ന ബൈക്ക് കാറിലിടിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച ഷിബിന് വലിയ പരുക്കില്ല.

ബൈക്കിന്റെ പിന്നിലായിരുന്ന വിജേഷ് തലയിടിച്ച് മരണപ്പെടുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് രാവിലെ വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അവിവാഹിതനാണ് വിജീഷ്. എടച്ചേരിയിലെ തലായി തെക്കയിൽ മുക്ക് പരേതനായ കള്ളിക്കൂടത്തിൽ കേളപ്പന്റെ മകനാണ്. അമ്മ നാരായണി .സഹോദരങ്ങൾ: വിജീഷ , വിനിഷ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105477/his-head-was-filled-with-tears-vijeeshs-cremation-today-at-the-homestead)