---
title: "മലബാർ ദേവസ്വം എംപ്ലോയീസ് ഭേദഗതി ബിൽ അവതരിപ്പിക്കണം; സി.ഐ.ടി.യു"
english_title: "Malabar Devaswom Employees Amendment Bill to be introduced; CITU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105482/malabar-devaswom-employees-amendment-bill-to-be-introduced-citu"
published_at: "2023-03-27T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421233b4d8ce_citu.jpg"
keywords: []
---

# മലബാർ ദേവസ്വം എംപ്ലോയീസ് ഭേദഗതി ബിൽ അവതരിപ്പിക്കണം; സി.ഐ.ടി.യു

> **Lead Summary:** ** നാദാപുരം: **മലബാർ ദേവസ്വം നിയമ ഭേദഗതി ബിൽ നിയമസഭയിൽ ഉടൻ അവതരിപ്പിച്ച് പാസാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നാദാപുരം ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

** നാദാപുരം: **മലബാർ ദേവസ്വം നിയമ ഭേദഗതി ബിൽ നിയമസഭയിൽ ഉടൻ അവതരിപ്പിച്ച് പാസാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നാദാപുരം ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

സ്വകാര്യ ക്ഷേത്ര ജീവനക്കാരുടെ ശമ്പള വർദ്ധനവും ജോലി സ്ഥിരതയും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.സമ്മേളനം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് സി ടി വിജിത്ത് അധ്യക്ഷത വഹിച്ചു.യൂണിയൻ ഏരിയ സെക്രട്ടറി ടി സുധീഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

യൂണിയൻ ജില്ലാ ആക്ടിങ് സെക്രട്ടറി എം പ്രദീപൻ,ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ സജീവൻ എന്നിവർ സംസാരിച്ചു. ശശി ആവോലം നന്ദി പറഞ്ഞു. ഭാരവാഹികൾ: സി ടി വിജിത്ത് (പ്രസിഡന്റ്‌ ) സുധീഷ് ടി (സെക്രട്ടറി) സി ടി വേണു, സുധീഷ് കളിയാവെള്ളി വൈസ് പ്രസിഡന്റ്‌, ദാസൻ കുഞ്ഞല്ലൂർ, ശശി ആവോലം ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105482/malabar-devaswom-employees-amendment-bill-to-be-introduced-citu)