---
title: "ഓർമ്മ പുതുക്കി; കെ.പി കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു "
english_title: "Memory refreshes; Remembered KP Kunjikrishna Kurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105485/memory-refreshes-remembered-kp-kunjikrishna-kurup"
published_at: "2023-03-27T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642125a3e0adc_anusmaranam.jpg"
keywords: []
---

# ഓർമ്മ പുതുക്കി; കെ.പി കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു 

> **Lead Summary:** **വളയം: **ജനതാദൾ നേതാവും വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പ് മാസ്റ്ററുടെ 14 - മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി വളയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**വളയം: **ജനതാദൾ നേതാവും വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പ് മാസ്റ്ററുടെ 14 - മത് ചരമ വാർഷിക ദിനം എൽ.ജെ.ഡി വളയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

കാലത്ത് വളയത്തെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എൽ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പി.എം നാണു സംസ്ഥാന കമ്മറ്റിയംഗം സി.പി.രാജൻ, വത്സരാജ് മണലാട്ട് , മടാക്കൽ ബാബുരാജ് , ടി.കെ രാഘവൻ അടിയോടി, പി രഞ്ജിത്ത്, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105485/memory-refreshes-remembered-kp-kunjikrishna-kurup)