---
title: "തോട് സംരക്ഷണം; പ്രവർത്തി ഉദ്ഘാടനം ചെയ്തു "
english_title: "ditch protection; The work was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105506/ditch-protection-the-work-was-inaugurated"
published_at: "2023-03-27T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64213970c7e3d_THOD.jpg"
keywords: []
---

# തോട് സംരക്ഷണം; പ്രവർത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ തോട് സംരക്ഷണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡായ ചിയ്യൂരിലെ കത്തറക്കണ്ടി തോട് സംരക്ഷണ പ്രവർത്തിയാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ തോട് സംരക്ഷണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡായ ചിയ്യൂരിലെ കത്തറക്കണ്ടി തോട് സംരക്ഷണ പ്രവർത്തിയാണ് ഉദ്ഘാടനം ചെയ്തത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി തോടിൽ കല്ലിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടും ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ട്, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ, കുട്ടികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയാകുവാൻ എത്തി.

'എന്റെ വാർഡ് എൻ്റെ അഭിമാനം' എന്നീ ശീർഷകത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് ഏഴാം വാർഡ് കേന്ദ്രീകരിച്ച് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105506/ditch-protection-the-work-was-inaugurated)