---
title: "മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് "
english_title: "Muslim Youth League protest flame tonight at 10 pm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105550/muslim-youth-league-protest-flame-tonight-at-10-pm"
published_at: "2023-03-27T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215a8d99340_legue.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് 

> **Lead Summary:** **നാദാപുരം: ** ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന സംഘ്പരിവാർ ഭരണ കൂടത്തിനെതിരെമുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് കല്ലാച്ചിയിൽ നടക്കും.

## Article Content

**നാദാപുരം: ** ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന സംഘ്പരിവാർ ഭരണ കൂടത്തിനെതിരെമുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് കല്ലാച്ചിയിൽ നടക്കും.

രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാക്കൾക്കെതിരായ ഭരണകൂട വേട്ടക്കെതിരെയും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധ ജ്വാല ഇന്ന് (തിങ്കൾ) രാത്രി 10 മണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച് നാദാപുരത്ത് സമാപിക്കും.

രാജ്യം അതീവ ഗുരുതരാവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ അനീതിക്കെതിരെ രാവും പകലും പ്രവർത്തകർ ജാഗരൂകരാകണമെന്നും രാജ്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് വേണ്ടിയുള്ള നെറ്റ് മാർച്ചിൽ അണി നിരക്കുന്നതിന് വേണ്ടി രാത്രി 10 മണിക്ക് കല്ലാച്ചി ഗാലക്‌സി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105550/muslim-youth-league-protest-flame-tonight-at-10-pm)