---
title: "കായകൽപ് അവാർഡ്; ആശുപത്രി വികസന സമിതി അനുമോദിച്ചു "
english_title: "Thuneri Block Panchayat and Hospital Development Committee felicitated the Valayam Social Health Center team"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105673/thuneri-block-panchayat-and-hospital-development-committee-felicitated-the-valayam-social-health-center-team"
published_at: "2023-03-28T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64226c436a2c8_kaya_kalp.jpg"
keywords: []
---

# കായകൽപ് അവാർഡ്; ആശുപത്രി വികസന സമിതി അനുമോദിച്ചു 

> **Lead Summary:** **വളയം: **കായകൽപ് 2022-23 വർഷത്തെ കോമേണ്ടഷൻ അവാർഡ് നേടിയ വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രം ടീമിനെ തുണേരി ബ്ലോക്ക്‌ പഞ്ചായത്തും ആശുപത്രി വികസന സമിതിയും അനുമോദിച്ചു.

## Article Content

**വളയം: **കായകൽപ് 2022-23 വർഷത്തെ കോമേണ്ടഷൻ അവാർഡ് നേടിയ വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രം ടീമിനെ തുണേരി ബ്ലോക്ക്‌ പഞ്ചായത്തും ആശുപത്രി വികസന സമിതിയും അനുമോദിച്ചു.

വളയം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വളയം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. പി. പ്രദീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. പി. വനജ മെഡിക്കൽ ഓഫീസർ ഡോ. റോഷൻ രവീന്ദ്രന് ഉപഹാരം കൈമാറി.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ. പി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ, മെമ്പർ അംബുജം, വൈസ് പ്രസിഡന്റ്‌ പി. ടി. നിഷ,പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അശോകൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനോദൻ പഞ്ചായത്ത്‌ മെമ്പർമാരായ ശശി മാസ്റ്റർ, നസീമ എൻ, സുശാന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം. ദിവാകരൻ, സി. എച്ച്. ശങ്കരൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ സജീവൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105673/thuneri-block-panchayat-and-hospital-development-committee-felicitated-the-valayam-social-health-center-team)