---
title: "പ്രണവം അച്ചംവീടിന് യുവമോർച്ചയുടെ ആദരവ് "
english_title: "Yuva Morcha honored Pranavam Achamveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105686/yuva-morcha-honored-pranavam-achamveed"
published_at: "2023-03-28T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422740fa780c_acham_veed_adaram.jpg"
keywords: []
---

# പ്രണവം അച്ചംവീടിന് യുവമോർച്ചയുടെ ആദരവ് 

> **Lead Summary:** **വളയം: **നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച യുവജന ക്ലബ്ബിനുള്ള സംസ്ഥാനതല പുരസ്കാരം നേടി ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന വളയത്തെ പ്രണവം അച്ചംവീടിനെ ഭാരതീയ യുവമോർച്ച വളയം പഞ്ചായത്ത് സമിതിയ്ക്ക് വേണ്ടി യുവമോർച്ച ആദരിച്ചു.

## Article Content

**വളയം: **നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാനത്തെ ഏറ്റവും മികച്ച യുവജന ക്ലബ്ബിനുള്ള സംസ്ഥാനതല പുരസ്കാരം നേടി ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന വളയത്തെ പ്രണവം അച്ചംവീടിനെ ഭാരതീയ യുവമോർച്ച വളയം പഞ്ചായത്ത് സമിതിയ്ക്ക് വേണ്ടി യുവമോർച്ച ആദരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഉപഹാരം നൽകി. പരിപാടിയിൽ ബി.ജെ.പി വളയം പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി രജനേഷ് സി.എച്ച് സ്വാഗതവും , ബി ജെ പി നാദാപുരം മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി കുഞ്ഞികണ്ണൻ അധ്യക്ഷ പ്രസംഗവും നടത്തി. കെ ഗണേഷ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.

യുവമോർച്ച സംസ്ഥാന സമിതി അംഗം മനു , ജില്ലാ ജനറൽ സെക്രട്ടറി അഖിൽ നാളോംകണ്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി സി മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105686/yuva-morcha-honored-pranavam-achamveed)