---
title: "പരിഷത്ത് സമ്മേളനം; തോടുകളും,തണ്ണീർത്തടങ്ങളും സംരക്ഷിക്കണം "
english_title: "Kerala Shastra Sahitya Parishad Valayam Unit Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105780/kerala-shastra-sahitya-parishad-valayam-unit-conference"
published_at: "2023-03-28T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422c67d3bb2c_valayam_unit_sammelanam.jpg"
keywords: []
---

# പരിഷത്ത് സമ്മേളനം; തോടുകളും,തണ്ണീർത്തടങ്ങളും സംരക്ഷിക്കണം 

> **Lead Summary:** **വളയം: **തോടുകളും ,തണ്ണീർത്തടങ്ങളും നെൽവയലുകളും , ജലാശയങ്ങളും സംരക്ഷിക്കണമെന്നും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെളളം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വളയം: **തോടുകളും ,തണ്ണീർത്തടങ്ങളും നെൽവയലുകളും , ജലാശയങ്ങളും സംരക്ഷിക്കണമെന്നും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെളളം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ അധ്യക്ഷനായിരുന്നു . യൂണിറ്റ് സെക്രട്ടറി സ്നേഹ ബിന്ദു വി.ടി പ്രവർത്തന റിപ്പോർട്ടും, എ.കെ പീതാബരൻമാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ മാസ്റ്റർ, കെ ശശി മാസ്റ്റർ എന്നിവർ സംസാരിച്ചു. പിസി ലക്ഷ്മി നന്ദി രേഖപ്പെടുത്തി. ഭാരവാഹികൾ : തേജസ് .വി.പി ( പ്രസിഡൻ്റ്) ശ്രീധരൻ മാസ്റ്റർ വൈ.എം (വൈ.പ്രസിഡൻ്റ്), സ്നേഹബിന്ദു. വി.ടി. (സെക്രട്ടറി) ടി കെ ദേവി ടീച്ചർ (ജോ.സെക്രട്ടറി) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105780/kerala-shastra-sahitya-parishad-valayam-unit-conference)