---
title: "പ്രദേശവാസികൾക്ക് ഭീഷണി; നാദാപുരം ഗവൺമെന്റ് കോളേജിൽ കൂട്ടിയിട്ട പാറക്കല്ലുകളും, മണ്ണുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബിജെപി "
english_title: "BJP has demanded immediate removal of stones and soil piled up in Nadapuram Government College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105806/bjp-has-demanded-immediate-removal-of-stones-and-soil-piled-up-in-nadapuram-government-college"
published_at: "2023-03-28T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422f49c14ce7_bjp_nadapuram.jpg"
keywords: []
---

# പ്രദേശവാസികൾക്ക് ഭീഷണി; നാദാപുരം ഗവൺമെന്റ് കോളേജിൽ കൂട്ടിയിട്ട പാറക്കല്ലുകളും, മണ്ണുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബിജെപി 

> **Lead Summary:** **നാദാപുരം : **നാദാപുരം ഗവൺമെന്റ് കോളേജ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി പ്രദേശവാസികൾക്ക് ഭീഷണിയായി കൂട്ടിയിട്ട പാറക്കല്ലുകളും, മണ്ണുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കല്ലാച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. എംസി ചാത്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : **നാദാപുരം ഗവൺമെന്റ് കോളേജ് നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി പ്രദേശവാസികൾക്ക് ഭീഷണിയായി കൂട്ടിയിട്ട പാറക്കല്ലുകളും, മണ്ണുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കല്ലാച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. എംസി ചാത്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബിജെപി മേഖലാ ഉപാധ്യക്ഷൻ എം.പി രാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് കെ. കെ രഞ്ജിത്ത്, കെ ടി കെ ചന്ദ്രൻ, തങ്കം സി കെ.,പി എം സത്യൻ, പി രമേശൻ, എം. വി മുരളി,സുമേഷ് എ കെ,ഷിജിത്ത് സി, രഞ്ജിത്ത് ടി കെ , എന്നിവർ സംസാരിച്ചു.പി.മധു പ്രസാദ് സ്വാഗതവും, മത്തത്ത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105806/bjp-has-demanded-immediate-removal-of-stones-and-soil-piled-up-in-nadapuram-government-college)