---
title: "പഠനോത്സവം; വിലാതപുരം എൽ പി സ്കൂൾ പഠനോത്സവം ശ്രദ്ധേയം "
english_title: "Vilathapuram LP School Study Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105848/vilathapuram-lp-school-study-festival"
published_at: "2023-03-28T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642327e83534b_vilathapuram_school.jpg"
keywords: []
---

# പഠനോത്സവം; വിലാതപുരം എൽ പി സ്കൂൾ പഠനോത്സവം ശ്രദ്ധേയം 

> **Lead Summary:** **പുറമേരി :**കൊട്ടും പാട്ടുമായി,വിലാതപുരം എൽ പി സ്കൂൾ ഗ്രാമീണ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സീന ടിപി അധ്യക്ഷത വഹിച്ചു. തൂണേരി ബി.പി.ഒ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി :**കൊട്ടും പാട്ടുമായി,വിലാതപുരം എൽ പി സ്കൂൾ ഗ്രാമീണ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സീന ടിപി അധ്യക്ഷത വഹിച്ചു. തൂണേരി ബി.പി.ഒ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് ടി സുധീഷ്, ബി ആർ സി ട്രെയിനർ അനിൽ മാസ്റ്റർ,സജിത എം,ശ്രീജിലാൽ,അശ്വിൻ സംസാരിച്ചു. കഴിഞ്ഞ അധ്യായന വർഷത്തെ അക്കാദമി മികവ് പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.

പ്രധാന അധ്യാപിക ജയശ്രീ എം സ്വാഗതം പറഞ്ഞു.സ്കൂൾ ലീഡർ ധനുർവേദ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105848/vilathapuram-lp-school-study-festival)