---
title: "പോലീസ് ലാത്തിച്ചാർജ്: വളയത്ത് മഹല്ല് യോഗത്തിനിടെ സംഘർഷം; പത്ത് പേർക്ക് പരിക്ക് "
english_title: "Clash during Valayat Mahal meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105849/clash-during-valayat-mahal-meeting"
published_at: "2023-03-28T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423293890346_nadapuram_mahall_adi.jpg"
keywords: []
---

# പോലീസ് ലാത്തിച്ചാർജ്: വളയത്ത് മഹല്ല് യോഗത്തിനിടെ സംഘർഷം; പത്ത് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: **വളയം കുറ്റിക്കാട് ജുമാ മസ്ജിദിന്റെ മഹല്ല് കമ്മറ്റി യോഗം ചേരുന്നതിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക് .പത്തു പേർ ആശുപത്രിയിൽ.മഹല്ല് കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ് ഇന്ന് വലിയ ഏറ്റുമുട്ടലിൽ കലാശിച്ചത്.

## Article Content

**നാദാപുരം: **വളയം കുറ്റിക്കാട് ജുമാ മസ്ജിദിന്റെ മഹല്ല് കമ്മറ്റി യോഗം ചേരുന്നതിനിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക് .പത്തു പേർ ആശുപത്രിയിൽ.മഹല്ല് കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ് ഇന്ന് വലിയ ഏറ്റുമുട്ടലിൽ കലാശിച്ചത്.

വളയം എം എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന മദ്രസ കെട്ടിടത്തിലാണ് ഇന്ന് മഹല്ല് കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. എ പി സുന്നി വിഭാഗമാണ് പള്ളി മഹല്ല് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. പതിറ്റാണ്ടുകളായി അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ഭാരവാഹികൾ മാറണമെന്നാവശ്യപ്പെട്ടാണ് ഇ കെ സുന്നി വിഭാഗം യോഗത്തിൽ ബഹളമുണ്ടാക്കിയത്.

ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ വളയം പോലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിലും നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തു പേർക്ക് സാരമായ പരിക്കുണ്ട്. അയ്യോത്ത് റഫീഖ്, തറവട്ടത്‌ റഷീദ്, അയ്യോത്ത് മഹമൂദ്, എടത്തറോൽ അബ്ദുല്ല, അയ്യോത്ത് ത്വൽഹത്ത് എന്നിവരാണ് പാർക്കോ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടയങ്കോട്ട് ഷഫാസ്, കല്ലിൽ നൗഫൽ, കാവുന്തറ മഹമൂദ്, എന്നിവരാണ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105849/clash-during-valayat-mahal-meeting)