---
title: "നൈറ്റ് മാര്‍ച്ച്;കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയം "
english_title: "Night march and protest rally organized by Nadapuram Mandal Congress Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105924/night-march-and-protest-rally-organized-by-nadapuram-mandal-congress-committee"
published_at: "2023-03-29T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423ff4717a98_night_march.jpg"
keywords: []
---

# നൈറ്റ് മാര്‍ച്ച്;കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ ശ്രദ്ധേയം 

> **Lead Summary:** **നാദാപുരം:** രാഹുൽ ഗാന്ധിയെ തേജോവധം ചെയ്തും നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്തും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാം എന്ന മോദി ഭരണകൂടത്തിന്റെ ധാരണ ഭാരത ജനത തള്ളിക്കളയുമെന്ന് കെപിസിസി മെമ്പർ അഡ്വ ഐ മൂസ പ്രസ്താവിച്ചു.

## Article Content

**നാദാപുരം:** രാഹുൽ ഗാന്ധിയെ തേജോവധം ചെയ്തും നെഹ്റു കുടുംബത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്തും ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാം എന്ന മോദി ഭരണകൂടത്തിന്റെ ധാരണ ഭാരത ജനത തള്ളിക്കളയുമെന്ന് കെപിസിസി മെമ്പർ അഡ്വ ഐ മൂസ പ്രസ്താവിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന തരംതാണ നടപടികൾക്കെതിരെ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും കുമ്മങ്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അഡ്വ.കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു.

അഡ്വ. എ സജീവൻ, പി കെ ദാമു മാസ്റ്റർ, വി വി റിനീഷ്, കൊടികണ്ടി മൊയ്തു, കെ പ്രേമൻ മാസ്റ്റർ, കെ ടി കെ അശോകൻ, രൂപേഷ് കിഴക്കേടത്ത്,ഷാജി കുമ്മങ്കോട് എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് പ്രേമൻ കുനിയിൽ, വാസു എര ഞ്ഞിക്കൽ,പി മുരളീധരൻ, ടി രവീന്ദ്രൻ മാസ്റ്റർ, ഇ. വി ലീജൻ,ഇ.പ്രവീൺകുമാർ, എ പി ജയേഷ്, സി കെ കുഞ്ഞാലി, സി എം രാജൻ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105924/night-march-and-protest-rally-organized-by-nadapuram-mandal-congress-committee)