---
title: "1050 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു "
english_title: "1050 chickens were bitten by an unknown creature"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105936/1050-chickens-were-bitten-by-an-unknown-creature"
published_at: "2023-03-29T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642408c00cde7_kozhi_chathu.jpg"
keywords: []
---

# 1050 കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു 

> **Lead Summary:** **പശുക്കടവ്: **കർഷകന്റെ ഫാമിലെ കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. പശുക്കടവിൽ വരിക്കമൂട്ടിൽ മാത്യുവിന്റെ മുപ്പതുദിവസം പ്രായമായ 1050 കോഴികളെയാണ് അജ്ഞാതജീവികൾ കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഫാമിന്റെ ഇരുമ്പുവലകൾ ഇളക്കിമാറ്റിയാണ് അജ്ഞാതജീവികൾ ഫാമിനകത്തു കടന്ന് കോഴികളെ കൊന്നൊടുക്കിയത്.

## Article Content

**പശുക്കടവ്: **കർഷകന്റെ ഫാമിലെ കോഴികളെ അജ്ഞാതജീവി കടിച്ചുകൊന്നു. പശുക്കടവിൽ വരിക്കമൂട്ടിൽ മാത്യുവിന്റെ മുപ്പതുദിവസം പ്രായമായ 1050 കോഴികളെയാണ് അജ്ഞാതജീവികൾ കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഫാമിന്റെ ഇരുമ്പുവലകൾ ഇളക്കിമാറ്റിയാണ് അജ്ഞാതജീവികൾ ഫാമിനകത്തു കടന്ന് കോഴികളെ കൊന്നൊടുക്കിയത്.

അഞ്ഞൂറോളം കോഴികളെ കടിച്ചുകീറിയ നിലയിലായിരുന്നു. ഒന്നരക്കിലോ തൂക്കമുള്ള 3500 കോഴികളായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്. കുറ്റ്യാടി ഫോറസ്റ്റ്, മരുതോങ്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ് അധികൃതർ ഫാം സന്ദർശിച്ചു. കാട്ടുപൂച്ചയോ ചെന്നായയോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം. വിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതോടെയാണ് മാത്യു ബ്രോയിലർ ഇറച്ചിക്കോഴികളെ വളർത്താനാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105936/1050-chickens-were-bitten-by-an-unknown-creature)