---
title: "റബ്ബർ കള്ളൻ കുടുങ്ങുമോ? കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർഷീറ്റുകൾ മോഷണംപോയി "
english_title: "The rubber sheets were stolen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105942/the-rubber-sheets-were-stolen"
published_at: "2023-03-29T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64240bcd36fb4_rubber_sheet.jpg"
keywords: []
---

# റബ്ബർ കള്ളൻ കുടുങ്ങുമോ? കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർഷീറ്റുകൾ മോഷണംപോയി 

> **Lead Summary:** **വളയം: **കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ലാതെ കണ്ണീരിലായ കർഷകർക്ക് കള്ളൻമാരുടെ ഭീഷണി. കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർഷീറ്റുകൾ മോഷണംപോയി.പൊലീസ് ഉണർന്ന് പ്രവർത്തിച്ചാൽ കള്ളൻ കുടുങ്ങുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർ ഷീറ്റുകളാണ് മോഷണംപോയത്.

## Article Content

**വളയം: **കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ലാതെ കണ്ണീരിലായ കർഷകർക്ക് കള്ളൻമാരുടെ ഭീഷണി. കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർഷീറ്റുകൾ മോഷണംപോയി.പൊലീസ് ഉണർന്ന് പ്രവർത്തിച്ചാൽ കള്ളൻ കുടുങ്ങുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. കല്ലുനിരയിൽ പറമ്പിൽ സൂക്ഷിച്ച റബ്ബർ ഷീറ്റുകളാണ് മോഷണംപോയത്.

ബിജെപി നേതാവ് കൂടിയായ കല്ലുനിര ഉള്ളേരിക്കുഴിയിൽ കെ.ടി. കുഞ്ഞിക്കണ്ണന്റെ റബ്ബർഷീറ്റുകളാണ് മോഷണംപോയത്.അടിച്ചശേഷം പറമ്പിലെ അയയിൽ ഉണങ്ങാനിട്ട 25 റബ്ബർഷീറ്റുകളാണ് അജ്ഞാതർ കവർന്നത്.ഇതേത്തുടർന്ന് കുഞ്ഞിക്കണ്ണൻ വളയം പോലീസിൽ പരാതിനൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105942/the-rubber-sheets-were-stolen)