---
title: "ഇനി ഉപവാസ സമരം; നാദാപുരം എ.ഇ.ഒ.യ്ക്കെതിരേ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും "
english_title: "Teachers and their family members against Nadapuram AEO"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105949/teachers-and-their-family-members-against-nadapuram-aeo"
published_at: "2023-03-29T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642412e4bb1f8_SAMARAM.jpg"
keywords: []
---

# ഇനി ഉപവാസ സമരം; നാദാപുരം എ.ഇ.ഒ.യ്ക്കെതിരേ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും 

> **Lead Summary:** **നാദാപുരം:** നാദാപുരം എ.ഇ.ഒ.യ്ക്കെതിരേ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സമരത്തിലേക്ക്. ആറിന് ഉപജില്ലയിലെ അധ്യാപകരും അവരുടെ കുടുംബവും എ.ഇ.ഒ. ഓഫീസിന് മുമ്പിൽ ഉപവാസസമരം നടത്തും. ഉപജില്ലയിലെ അധ്യാപകരെ ദ്രോഹിക്കുന്നുവെന്നാണ് അധ്യാപകസംഘടനകളുടെ പ്രധാനപരാതി.

## Article Content

**നാദാപുരം:** നാദാപുരം എ.ഇ.ഒ.യ്ക്കെതിരേ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സമരത്തിലേക്ക്. ആറിന് ഉപജില്ലയിലെ അധ്യാപകരും അവരുടെ കുടുംബവും എ.ഇ.ഒ. ഓഫീസിന് മുമ്പിൽ ഉപവാസസമരം നടത്തും. ഉപജില്ലയിലെ അധ്യാപകരെ ദ്രോഹിക്കുന്നുവെന്നാണ് അധ്യാപകസംഘടനകളുടെ പ്രധാനപരാതി.

അകാരണമായി അധ്യാപകരുടെ ഫയലുകൾ വെച്ചുതാമസിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞമാസം വിവിധ അധ്യാപകസംഘടനകളുടെ നേതൃത്വത്തിൽ നാദാപുരം ഉപജില്ലാ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ സമരം നടത്തിയിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെ തുടർന്നാണ് ശക്തമായ സമരം ആരംഭിക്കാൻ അധ്യാപകർ തീരുമാനിച്ചത്.യോഗത്തിൽ മണ്ടോടി ബഷീർ അധ്യക്ഷനായി. കെ.വി. കുഞ്ഞമ്മദ്, ഇ. പ്രകാശൻ, വി. സജീവൻ, കെ. നൗഫൽ, അബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105949/teachers-and-their-family-members-against-nadapuram-aeo)