---
title: "ചുഴലിയിലെ കവർച്ച; അന്വേഷണം ഊർജ്ജിതമെന്ന് വളയം പൊലീസ് "
english_title: "Valayam police said that the robbery investigation in Chuzhali is active"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105951/valayam-police-said-that-the-robbery-investigation-in-chuzhali-is-active"
published_at: "2023-03-29T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642414a584aa3_VALAYAM_POLICE.jpg"
keywords: []
---

# ചുഴലിയിലെ കവർച്ച; അന്വേഷണം ഊർജ്ജിതമെന്ന് വളയം പൊലീസ് 

> **Lead Summary:** **വളയം:** ചുഴലിയിൽ അടച്ചിട്ടവീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് വളയം പൊലീസ് . ചുഴലി നടുപ്പറമ്പത്ത് സൗമിനിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.

## Article Content

**വളയം:** ചുഴലിയിൽ അടച്ചിട്ടവീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് വളയം പൊലീസ് . ചുഴലി നടുപ്പറമ്പത്ത് സൗമിനിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.

അലമാരയിൽ സൂക്ഷിച്ച 20,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ഇവർ രാത്രി ബന്ധുവീട്ടിലാണ് കഴിഞ്ഞത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ചത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുനടന്ന പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷണംപോയത് അറിയുന്നത്.

സൗമിനി വളയം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പയ്യോളിയിൽ നിന്നെത്തിയ ഡോഗ്‌ സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105951/valayam-police-said-that-the-robbery-investigation-in-chuzhali-is-active)