---
title: "ചികിത്സ നിഷേധിച്ചതായി പരാതി; നാദാപുരം താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി "
english_title: "Youth League held a protest march at Nadapuram Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/105995/youth-league-held-a-protest-march-at-nadapuram-taluk-hospital"
published_at: "2023-03-29T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642453fccab0e_nadapuram_hospital_samaram.jpg"
keywords: []
---

# ചികിത്സ നിഷേധിച്ചതായി പരാതി; നാദാപുരം താലൂക്ക് ആശുപത്രിയിൽ യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി 

> **Lead Summary:** **നാദാപുരം: **നാദാപുരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരാണ് മാർച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീണു പരിക്കേറ്റ കുട്ടിയുമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല.

## Article Content

**നാദാപുരം: **നാദാപുരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരാണ് മാർച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീണു പരിക്കേറ്റ കുട്ടിയുമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല.

ഇതിനെ തുടർന്ന് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റിയും അംഗങ്ങളും തമ്മിൽ സംസാരിച്ചതിന് ശേഷമാണ് കുട്ടിക്ക് ചികിത്സ നൽകിയതെന്ന് സമരക്കാർ പറഞ്ഞു.

ചൊവ്വാഴ്ച നടന്ന ഇഫ്താർ പാർട്ടിയിൽ മദ്യം വിളമ്പിയതായും സമരക്കാർ കുറ്റപ്പെടുത്തി. എച്ച് എം സി മുൻപാകെ വിഷയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന സമരക്കാരുടെ ആവശ്യം പിന്നീട് പോലീസ് അംഗീകരിച്ചു. ഇതിന് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജയും, മെഡിക്കൽ സൂപ്രണ്ട് ജമീലയും സമരക്കാർക്ക് ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിക്കുകയും ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, സി പി അജ്മൽ, എ കെ സാക്കിർ, നിസാം തങ്ങൾ, കെ സി ഷംസു, ഷഹീർ മുറിച്ചാണ്ടി,കെ വി അജ്‌സൽ, വി കെ ശമീക്ക്, എന്നിവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/105995/youth-league-held-a-protest-march-at-nadapuram-taluk-hospital)