---
title: "തീവെപ്പ് പ്രതികളിലേക്ക് ; പെരുമുണ്ടച്ചേരിയിൽ മോട്ടോർബൈക്ക് കത്തിച്ച സംഭവത്തിൽ ചില നിർണ്ണായക വിവരം പൊലീസിന്"
english_title: "Arson accused; The police have some crucial information about the incident of motorbike burning in Perumundacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106053/arson-accused-the-police-have-some-crucial-information-about-the-incident-of-motorbike-burning-in-perumundacherry"
published_at: "2023-03-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64251cf21724f_bike_thee.jpg"
keywords: []
---

# തീവെപ്പ് പ്രതികളിലേക്ക് ; പെരുമുണ്ടച്ചേരിയിൽ മോട്ടോർബൈക്ക് കത്തിച്ച സംഭവത്തിൽ ചില നിർണ്ണായക വിവരം പൊലീസിന്

> **Lead Summary:** ** നാദാപുരം: **അരൂർ പെരുമുണ്ടച്ചേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർബൈക്ക് റോഡിലിറക്കി തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ചില നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു . സൈബർ സെല്ലിൻ്റെ സഹായത്തോടെയും അന്വേഷണം നടത്തും. സംശയമുള്ളവരുടെ മൊഴിയെടുക്കാൻ നാദാപുരം പൊലീസ് തീരുമാനിച്ചു.

## Article Content

** നാദാപുരം: **അരൂർ പെരുമുണ്ടച്ചേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർബൈക്ക് റോഡിലിറക്കി തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ചില നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു . സൈബർ സെല്ലിൻ്റെ സഹായത്തോടെയും അന്വേഷണം നടത്തും. സംശയമുള്ളവരുടെ മൊഴിയെടുക്കാൻ നാദാപുരം പൊലീസ് തീരുമാനിച്ചു.

പുറമേരി പഞ്ചായത്ത് വാർഡ് 12-ലെ പെരുമുണ്ടച്ചേരി കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് വീട്ടുമുറ്റത്തെ പോർച്ചിൽനിന്ന്‌ സമീപത്തെ റോഡിലിറക്കി തീവെച്ച് നശിപ്പിച്ചത്. ബൈക്ക് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സുധീഷിന്റെ അയൽവാസികളാണ് വീടിനുസമീപത്തെ റോഡിൽനിന്ന് തീ ഉയരുന്നത് കണ്ടത്.

തുടർന്ന് സുധീഷ് ഉൾപ്പെടെയുള്ളവർ റോഡിലെത്തിയെങ്കിലും ബൈക്ക് പൂർണമായും കത്തിയിരുന്നു. നാദാപുരം എസ്.ഐ. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസും ജില്ല ഫോറൻസിക് വിദഗ്‌ധർ, വിരലടയാള വിദഗ്‌ധർ എന്നിവരും സ്ഥലത്ത് പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസിയായ കുയ്യാലിൽ ശ്രീധരന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ് സീറ്റും കീറിയ നിലയിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106053/arson-accused-the-police-have-some-crucial-information-about-the-incident-of-motorbike-burning-in-perumundacherry)