---
title: "ശാസ്ത്രസാഹിത്യ പരിഷത്ത്; മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം "
english_title: "Sastra Sahitya Parishad; A permanent solution to the waste problem should be found"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106085/sastra-sahitya-parishad-a-permanent-solution-to-the-waste-problem-should-be-found"
published_at: "2023-03-30T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642533fa6f9c4_malinyam.jpg"
keywords: []
---

# ശാസ്ത്രസാഹിത്യ പരിഷത്ത്; മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം 

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്തിലെ മത്സ്യ മാർക്കറ്റുകളിലേതുൾപ്പെടെയുള്ള മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന ഹരിയാലി മാതൃകയിൽ സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കണം.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്തിലെ മത്സ്യ മാർക്കറ്റുകളിലേതുൾപ്പെടെയുള്ള മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന ഹരിയാലി മാതൃകയിൽ സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കണം.

കല്ലാച്ചി ഗവ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സംവാദാത്മകമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും സംവാദങ്ങളാണ് ജനതയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ, നിഷ മനോജ്, എൻ.പി. കമല, ടി.മധുമോഹനൻ, വനജ തുടങ്ങിയവർ സംസാരിച്ചു. മാത്യൂസ് വയനാട് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

ഭാരവാഹികൾ : അനിൽകുമാർ പേരടി (പ്രസിഡണ്ട്), വി.കെ. വനജ (വൈ.പ്ര), അനൂപ്.സി.ടി (സെക്രട്ടറി), പി.രാജൻ (ജോ.സെ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106085/sastra-sahitya-parishad-a-permanent-solution-to-the-waste-problem-should-be-found)