---
title: "രണ്ടുപേർ അറസ്റ്റിൽ; വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ചുഴലി വള്ള്യാട് സ്വദേശികൾ "
english_title: "Two people arrested; Chuzhali Vallyad natives broke into the house and committed the theft"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106161/two-people-arrested-chuzhali-vallyad-natives-broke-into-the-house-and-committed-the-theft"
published_at: "2023-03-30T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425978093580_arrest.jpg"
keywords: []
---

# രണ്ടുപേർ അറസ്റ്റിൽ; വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് ചുഴലി വള്ള്യാട് സ്വദേശികൾ 

> **Lead Summary:** **വളയം: **ചുഴലി വള്ള്യാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചുഴലി വള്ള്യാട് സ്വദേശികളായ കിണറുള്ളപറമ്പത്ത് ഗോപാലകൃഷ്ണൻ , പുനത്തിൽ മനോജൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**വളയം: **ചുഴലി വള്ള്യാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചുഴലി വള്ള്യാട് സ്വദേശികളായ കിണറുള്ളപറമ്പത്ത് ഗോപാലകൃഷ്ണൻ , പുനത്തിൽ മനോജൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടുപ്പറമ്പത്ത് സൗമിനിയുടെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ അലമാരയിൽ സൂക്ഷിച്ച പതിനായിരംരൂപ മോഷ്ടാക്കൾ കവർന്നു. വീട്ടിൽ തനിച്ചുതാമസിച്ചിരുന്ന ഇവർ രാത്രി ബന്ധുവീട്ടിലാണ് കഴിഞ്ഞത്.

രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സൗമിനി വളയം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106161/two-people-arrested-chuzhali-vallyad-natives-broke-into-the-house-and-committed-the-theft)