---
title: "മരിച്ചത് 14കാരൻ; പനിയെ തുടർന്ന് സ്കൂൾ  വിദ്യാർത്ഥി മരിച്ചു"
english_title: "The school student died of fever"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106248/the-school-student-died-of-fever"
published_at: "2023-03-31T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642660dd64b35_death_nadapuram_fever.jpg"
keywords: []
---

# മരിച്ചത് 14കാരൻ; പനിയെ തുടർന്ന് സ്കൂൾ  വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **നാദാപുരം: **പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നരിപ്പറ്റ ആനപ്പാറ മിൻഹാജ് ആണ് മരിച്ചത്.

## Article Content

**നാദാപുരം: **പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നരിപ്പറ്റ ആനപ്പാറ മിൻഹാജ് ആണ് മരിച്ചത്.

ആനപ്പാറ അലിയുടെ മകനാണ്. പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11.30 ന് വാണിമേൽ ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106248/the-school-student-died-of-fever)