---
title: "അവഗണന; യു.ഡി.എഫ് ജന പ്രതിനിധികൾ സമരം നടത്തി "
english_title: "neglect; UDF people's representatives went on strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106317/neglect-udf-peoples-representatives-went-on-strike"
published_at: "2023-03-31T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64269a0869af0_valayam.jpg"
keywords: []
---

# അവഗണന; യു.ഡി.എഫ് ജന പ്രതിനിധികൾ സമരം നടത്തി 

> **Lead Summary:** **വളയം: **തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ നടത്തിയ കുത്തിയിരിപ്പ് സമരം വളയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ നടത്തിയ കുത്തിയിരിപ്പ് സമരം വളയം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

കെ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സമരത്തിന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി സുശാന്ത്, നസീമ നാരോന്റവിട, എൻ റൈഹാനത്ത്, സിനില പി.പി നേതൃത്വം നൽകി.

കെ കൃഷ്ണൻ മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, പി.കെ ശങ്കരൻ, 'നസീർ വളയം, സുനിൽ കാവുന്തറ, ഇ.വി അറഫാത്ത്, സി.വി ബഷീർ, പി പത്മനാഭൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106317/neglect-udf-peoples-representatives-went-on-strike)