---
title: "കുത്തിയിരിപ്പ് സമരം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ തകർക്കുന്നു - അഹമ്മദ് പുന്നക്കൽ"
english_title: "sit-in; LDF govt disrupts local bodies - Ahmed Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106362/sit-in-ldf-govt-disrupts-local-bodies-ahmed-punnakkal"
published_at: "2023-03-31T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426d9ee55036_kuthiyiripp_samaram1.jpg"
keywords: []
---

# കുത്തിയിരിപ്പ് സമരം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ തകർക്കുന്നു - അഹമ്മദ് പുന്നക്കൽ

> **Lead Summary:** **തൂണേരി : **ജനകീയസൂത്രണ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന എൽഡിഎഫ് സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുകയാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന വികലമായ നയ സമീപനങ്ങൾക്കെതിരെ തൂണേരി ക്രമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തൂണേരി : **ജനകീയസൂത്രണ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന എൽഡിഎഫ് സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുകയാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന വികലമായ നയ സമീപനങ്ങൾക്കെതിരെ തൂണേരി ക്രമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈ.പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസി തങ്ങൾ, യുകെ വിനോദ് കുമാർ , അശോകൻ തൂണേരി ,സി ഹമീദ് മാസ്റ്റർ , പി രാമചന്ദ്രൻ മാസ്റ്റർ, കെ മധു മോഹൻ, വി കെ രജീഷ് എന്നിവർ സംസാരിച്ചു.

റജുല നെടുമ്പ്രത്ത്, സുധ സത്യൻ, റഷീദ് കാഞ്ഞിരക്കണ്ടി, ലിഷ കെ പി , കിഴക്കുംകരമൽ, ഫൗസിയ സലിം , ഫസൽമാട്ടാൻ, ഡി വൈ അബ്ദുള്ള, കുഞ്ഞിരാമൻ കെ.വി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106362/sit-in-ldf-govt-disrupts-local-bodies-ahmed-punnakkal)