---
title: "സ്നേഹസംഗമം: എടച്ചേരി നോർത്ത് യു.പി സ്കൂളിൽ ഇഫ്താർ മീറ്റ് "
english_title: "Sneha Sangam: Iftar Meet at Edachery North UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106403/sneha-sangam-iftar-meet-at-edachery-north-up-school"
published_at: "2023-03-31T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427028a63e45_sangamam.jpg"
keywords: []
---

# സ്നേഹസംഗമം: എടച്ചേരി നോർത്ത് യു.പി സ്കൂളിൽ ഇഫ്താർ മീറ്റ് 

> **Lead Summary:** > **എടച്ചേരി : **എടച്ചേരി നോർത്ത് യുപി സ്കൂളിന്റെ നൂറ്റി ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി "സ്നേഹസംഗമം" എന്ന പേരിൽ ഇഫ്താർ മീറ്റ് നടത്തി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.ജാഫർ നിസാമി ഫൈസി റമളാൻ സന്ദേശം നൽകി.

## Article Content

> **എടച്ചേരി : **എടച്ചേരി നോർത്ത് യുപി സ്കൂളിന്റെ നൂറ്റി ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി "സ്നേഹസംഗമം" എന്ന പേരിൽ ഇഫ്താർ മീറ്റ് നടത്തി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.ജാഫർ നിസാമി ഫൈസി റമളാൻ സന്ദേശം നൽകി.

പി.ടി.എ പ്രസിഡണ്ട് പി.വിജീഷ് അധ്യക്ഷത വഹിച്ചു. എ. ഇ. ഒ . എം ആർ വിജയൻ , ബി. ആർ.സി ട്രയിനർ ശ്രീലാൽ വാർഡ് മെമ്പർമാരായ വി. ഷെരീഫ ,ഷീമവള്ളിൽ, ടി. വി ഗോപാലൻ, ടി കെ രാജൻ .പി അജീഷ്, ശ്രീനി എടച്ചേരി ,ബഷീർ എടച്ചേരി, വത്സരാജ് മണലാട്ട് എന്നിവർ ആശംസകൾ നേർന്നു.

പ്രധാനധ്യാപകൻ കെ. പവിത്രൻ സ്വാഗതവും പി റാഷിദ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106403/sneha-sangam-iftar-meet-at-edachery-north-up-school)