---
title: "ആശ്വാസ വില; പച്ചത്തേങ്ങയുടെവില 34 രൂപയായി ഉയർത്തി "
english_title: "Consolation price; The price of green coconut has been raised to Rs.34"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106484/consolation-price-the-price-of-green-coconut-has-been-raised-to-rs34"
published_at: "2023-04-01T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427c5d2a5543_pachathenga.jpg"
keywords: []
---

# ആശ്വാസ വില; പച്ചത്തേങ്ങയുടെവില 34 രൂപയായി ഉയർത്തി 

> **Lead Summary:** **നാദാപുരം: **നാളീകേര കർഷകർക്ക് ആശ്വാസം ഏപ്രിൽ ഒന്നിനുശേഷം കൃഷിഭവൻ മുഖേന സംഭരിക്കുന്ന പച്ചത്തേങ്ങയുടെവില 34 രൂപയായി ഉയർത്തി. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് 32 രൂപയായിരുന്ന സംഭരണവില കൂട്ടിയത്. 2022 ജൂൺമുതലാണ് വിവിധ സംഭരണ ഏജൻസികളുടെ സഹകരണത്തോടെ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്.

## Article Content

**നാദാപുരം: **നാളീകേര കർഷകർക്ക് ആശ്വാസം ഏപ്രിൽ ഒന്നിനുശേഷം കൃഷിഭവൻ മുഖേന സംഭരിക്കുന്ന പച്ചത്തേങ്ങയുടെവില 34 രൂപയായി ഉയർത്തി. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് 32 രൂപയായിരുന്ന സംഭരണവില കൂട്ടിയത്. 2022 ജൂൺമുതലാണ് വിവിധ സംഭരണ ഏജൻസികളുടെ സഹകരണത്തോടെ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്.

പൊതുവിപണിയിൽ 26 രൂപതൊട്ടാണ് നിലവിൽ പച്ചത്തേങ്ങയ്ക്ക് വിലയുള്ളത്. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും സംഭരണകേന്ദ്രങ്ങൾ തുറക്കാനുള്ള സൗകര്യമുണ്ടാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ഇപ്പോൾ മാവൂർ, പെരുവയൽ, പെരുമണ്ണ തുടങ്ങിയഭാഗങ്ങളിലുള്ള കർഷകർ കുന്ദമംഗലം, മുക്കം, ചാത്തമംഗലം എന്നിവിടങ്ങളിലെ കൃഷിഭവനുകളുമായി ബന്ധപ്പെട്ടാണ് പച്ചത്തേങ്ങ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106484/consolation-price-the-price-of-green-coconut-has-been-raised-to-rs34)