---
title: "70 പേർക്ക് കേസ്,മഞ്ഞപ്പള്ളി ഭൂമി സമരം ; സർവ്വകക്ഷി നേതാക്കളെ വളയം പൊലീസ് പ്രതികളാക്കി "
english_title: "Case against 70 people, Manjapalli land strike; Valayam police made all party leaders accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106488/case-against-70-people-manjapalli-land-strike-valayam-police-made-all-party-leaders-accused"
published_at: "2023-04-01T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427ca065d960_64251ee08dc55_manjapalli.jpg"
keywords: []
---

# 70 പേർക്ക് കേസ്,മഞ്ഞപ്പള്ളി ഭൂമി സമരം ; സർവ്വകക്ഷി നേതാക്കളെ വളയം പൊലീസ് പ്രതികളാക്കി 

> **Lead Summary:** **വളയം: **മഞ്ഞപ്പള്ളി ഭൂമി അളക്കാനെത്തിയവർക്കെതിരേ പ്രതിഷേധിച്ച 70 പേർക്കെതിരേ വളയം പോലീസ് കേസെടുത്തു.സർവ്വകക്ഷി നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 60 പേർ ഉൾപ്പെടെ 70 ആളുകളുടെ പേരിൽ മാർഗതടസ്സം സൃഷ്ടിച്ചതിനാണ്‌ വളയം പോലീസ് കേസെടുത്തത്.

## Article Content

**വളയം: **മഞ്ഞപ്പള്ളി ഭൂമി അളക്കാനെത്തിയവർക്കെതിരേ പ്രതിഷേധിച്ച 70 പേർക്കെതിരേ വളയം പോലീസ് കേസെടുത്തു.സർവ്വകക്ഷി നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 60 പേർ ഉൾപ്പെടെ 70 ആളുകളുടെ പേരിൽ മാർഗതടസ്സം സൃഷ്ടിച്ചതിനാണ്‌ വളയം പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാവിലെ ഭൂമി അളക്കാൻ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ പോലീസ് വാഹനം തടയുകയും റോഡിൽ കുത്തിയിരിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കിയാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്.

വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, സ്ഥിരംസമിതി ചെയർമാൻ കെ. വിനോദൻ, കെ.പി. കുമാരൻ, എ.കെ. രവീന്ദ്രൻ, കെ. ചന്ദ്രൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, സി.എച്ച്. ശങ്കരൻ, സുനിൽ കാവുന്തറ, വി.കെ. രവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അളവ് തുടങ്ങിയശേഷം ഒട്ടേറെ തവണ സമരക്കാർ പ്രവൃത്തി തടസ്സപ്പെടുത്താൻ ശ്രമം നടത്തുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106488/case-against-70-people-manjapalli-land-strike-valayam-police-made-all-party-leaders-accused)