---
title: "സഞ്ജീവനി അഗ്രി തെറാപ്പി; ബഡ്സ് സ്കൂൾ കുട്ടികളുടെ പച്ചക്കറി കൃഷി തുടങ്ങി "
english_title: "Buds school children started vegetable farming"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/106601/buds-school-children-started-vegetable-farming"
published_at: "2023-04-01T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64283d977ac9d_SANJEEVANAI.jpg"
keywords: []
---

# സഞ്ജീവനി അഗ്രി തെറാപ്പി; ബഡ്സ് സ്കൂൾ കുട്ടികളുടെ പച്ചക്കറി കൃഷി തുടങ്ങി 

> **Lead Summary:** **തൂണേരി:** ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസ് തൂണേരിയും സംയുക്തമായി ബഡ്സ് സ്കൂൾ കുട്ടികളുടെ മാനസിക വികസനം ജൈവകൃഷിയിലൂടെ എന്ന ആശയവുമായി നടപ്പിലാക്കുന്ന സഞ്ജീവനി അഗ്രി തെറാപ്പി പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

## Article Content

**തൂണേരി:** ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസ് തൂണേരിയും സംയുക്തമായി ബഡ്സ് സ്കൂൾ കുട്ടികളുടെ മാനസിക വികസനം ജൈവകൃഷിയിലൂടെ എന്ന ആശയവുമായി നടപ്പിലാക്കുന്ന സഞ്ജീവനി അഗ്രി തെറാപ്പി പദ്ധതി തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ അധ്യക്ഷയായി. മെമ്പർമാരായ റെജില കിഴക്കുംകരമൽ , ഇ കെ രാജൻ, ലിഷ കെ പി, കൃഷ്ണൻ കാനന്തേരി , സിഡിഎസ് ചെയർപേഴ്സൺ ഷീന ബിജു, ബഡ്സ് സ്കൂൾ വർക്കർ പുഷ്പലത, രജീഷ് തൂണേരി എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/106601/buds-school-children-started-vegetable-farming)